റിയാദ്: റമദാനെ വരവേൽക്കാൻ വലിയ വമ്പൻ ഷോപ്പിങ് പദ്ധതികളുമായി പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഹൈപ്പർ അൽ വഫ. വ്രതമാസത്തിൽ ഉപഭോക്താക്കൾക്ക് വീട്ടുചെലവുകൾ കുറയ്ക്കാൻ സഹായിക്കുന്ന രീതിയിലുള്ള വിപുലമായ ഓഫറുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ‘റമദാൻ റിവാർഡ്‌സ്’ എന്ന പേരിൽ അവതരിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ അവശ്യസാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭിക്കുമെന്ന് മാനേജ്‌മെൻറ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
‘റമദാൻ റിവാർഡ്‌സ്’ എന്ന പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് വലിയ ലാഭം ഉറപ്പാക്കുന്ന രീതിയിലാണ് പ്രമോഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. 50 ശതമാനം വരെ വിലക്കുറവാണ് പ്രധാന ആകർഷണീയത. നിത്യോപയോഗ സാധനങ്ങൾ പകുതി വിലക്ക് ലഭിക്കും. ഫ്രഷ് ഫുഡ്, സൂപ്പർമാർക്കറ്റ് ഉൽപ്പന്നങ്ങൾ, മാംസം, ഇലക്ട്രോണിക്സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും റമദാൻ ഒന്ന് മുതൽ 30 വരെ ഈ ആനുകൂല്യങ്ങൾ ലഭ്യമാകും. ഇതിന് പുറമെ ഇഫ്താർ ആവശ്യങ്ങൾക്കായി ‘ഇഫ്താർ കോമ്പോ’, വീട്ടുസാധനങ്ങൾ അടങ്ങിയ ‘റമദാൻ കോമ്പോ’ എന്നിവയും ഒരുക്കിയിട്ടുണ്ട്.
മറ്റുള്ളവരെ സഹായിക്കുന്നതിനും സമ്മാനങ്ങൾ നൽകുന്നതിനുമായി റമദാൻ മാസത്തിൽ പ്രത്യേക ഗിഫ്റ്റ് കാർഡുകളും ഏർപ്പെടുത്തിയതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 50 റിയാൽ മുതൽ 500 റിയാൽ വരെയുള്ള ഗിഫ്റ്റ് കാർഡുകൾ ലഭ്യമാണ്. ഈ കാർഡ് ഉപയോഗിച്ച് സൗദി അറേബ്യയിലെ ഏതൊരു അൽ വഫ ബ്രാഞ്ചിൽ നിന്നും സാധനങ്ങൾ വാങ്ങാവുന്നതാണ്.
തങ്ങളെ എന്നും പിന്തുണയ്ക്കുന്ന ഉപഭോക്താക്കൾക്ക് വിശുദ്ധ മാസത്തിൽ ഏറ്റവും മികച്ച സേവനവും ലാഭവും നൽകുക എന്നതാണ് റമദാൻ റിവാർഡ്‌സിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജ്‌മെൻറ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പദ്ധതികളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ചീഫ് പ്രൊക്യൂർമെൻറ് ഹെഡ് അബ്ദുൽ നാസർ, ചീഫ് മാർക്കറ്റിങ് ഹെഡ് ഫഹദ് മെയോൺ, ക്ലസ്റ്റർ മാനേജർ റിയാസ് എന്നിവർ പങ്കെടുത്തു. റമദാൻ മാസത്തിൽ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം നൽകാൻ എല്ലാ സ്റ്റോറുകളും സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.