‘ഹൃദയപൂർവം കേളി’ പൊതിച്ചോർ വിതരണോദ്ഘാടനം കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി സജീവ് തൈക്കാട് നിർവഹിക്കുന്നു
തിരുവനന്തപുരം: റിയാദിലെ കേളി കലാസാംസ്കാരിക വേദിയുടെ, കേരളത്തിൽ ഒരുലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്യുന്ന 'ഹൃദയപൂർവം കേളി' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നു. കേളി കലാസാംസ്കാരിക വേദിയും കുടുംബവേദിയും ചേർന്നാണ് കേരളത്തിലെ 14 ജില്ലകളിലെയും സാധ്യമായ ഇടങ്ങളിലെ സർക്കാർ ആശുപത്രികളിലും അഗതി മന്ദിരങ്ങളിലുമുള്ള അന്തേവാസികൾക്കും നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണമെത്തിക്കുന്ന പ്രവർത്തനം നടത്തുന്നത്.
ഓരോ ഇടങ്ങളിലെയും കുടുംബശ്രീയുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്. കേളിയുടെ 12ാം കേന്ദ്ര സമ്മേളനത്തിനുമുമ്പ് ഒരുലക്ഷം പൊതിച്ചോറാണ് കേരളത്തിൽ വിതരണം ചെയ്യുക. തിരുവനന്തപുരം മെഡിക്കൽ കോളജ് കാമ്പസ് പരിസരത്ത് സംഘടിപ്പിച്ച ഉദ്ഘാടനച്ചടങ്ങിൽ ചിത്ര മെഡിക്കൽ ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മനോജ് അധ്യക്ഷത വഹിച്ചു. കേരള പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി സജീവ് തൈക്കാട് വിതരണോദ്ഘാടനം നിർവഹിച്ചു.
കേളി കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന ബേബി നാരായണൻ, കേരള പ്രവാസി സംഘം തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗങ്ങളായ ഇടയാർ ദീപു, രാജീവ്, കെ. രാജ്മോഹൻ എന്നിവർ സംസാരിച്ചു. റീജനൽ കാൻസർ സെന്ററിലെയും മെഡിക്കൽ കോളജിലെയും ചിത്ര മെഡിക്കൽ ട്രസ്റ്റിലെയും നിരവധിപേർ ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങി. നാട്ടിൽ അവധിയിലുള്ള കേളിയുടെ പ്രവർത്തകരും മുൻ പ്രവർത്തകരും ചടങ്ങിന് നേതൃത്വം നൽകി. കേളി രക്ഷാധികാരി മുൻ സെക്രട്ടറി കെ.ആർ. ഉണ്ണികൃഷ്ണൻ സ്വാഗതവും രക്ഷാധികാരി അംഗമായിരുന്ന സതീഷ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.