ജിദ്ദയിലെ അരാംകോ എണ്ണ വിതരണ കേന്ദ്രം (ഫയൽ ഫോട്ടോ)
Posted On
date_range Updated On
date_range ജിദ്ദയിലെ അരാംകോ എണ്ണ വിതരണ കേന്ദ്രത്തിന് നേരെ ഹൂതി മിസൈല്‍ ആക്രമണം
ജിദ്ദ: നഗരത്തിലെ അരാംകൊ എണ്ണ വിതരണ കേന്ദ്രത്തിനു നേരെയും ഹൂത്തി മിസൈൽ ആക്രമണം ഉണ്ടായി. ഞായറാഴ്ച വൈകീട്ടായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരു എണ്ണ ടാങ്കിന് തീപിടുത്തമുണ്ടായി.
എന്നാൽ അപകടത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തീ നിയന്ത്രണ വിധേയമായതായും സൗദി സഖ്യസേന അറിയിച്ചു. സൗദിയിലെ വിവിധ നഗരങ്ങളിലെ തന്ത്ര പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചെയുമായി ഹൂത്തികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു.
എല്ലാ ആക്രമണ ശ്രമങ്ങളെയും സൗദി സഖ്യസേന തത്സമയം പരാജയപ്പെടുത്തിയതുകൊണ്ട് കൂടുതൽ അപകടങ്ങൾ ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.