യാമ്പുവിൽ കുതിരകളുടെയും ഒട്ടകങ്ങളുടെയും സൗന്ദര്യപ്രദർശനം 

യാമ്പു: ലക്ഷണമൊത്ത ഒട്ടകങ്ങളുടെയും കുതിരകളുടെയും സൗന്ദര്യമത്​സരം യാമ്പുവിലെ മലയാളികളുൾപെടെ കണികൾക്ക്​ വേറിട്ട അനുഭവമായി. പുതിയ തലമുറക്ക് യാമ്പുവി​​​െൻറ ചരിത്രവും, പൗരാണികതയും  പരിചയപ്പെടുത്തുന്നതിനാണ്​  ടൂറിസം അതോറിറ്റി ടൗണിലെ ഹെറിറ്റേജ് പാർക്കിൽ കഴിഞ്ഞ ദിവസം സൗന്ദര്യമേള സംഘടിപ്പിച്ചത്. മരുഭൂമിയുടെ കപ്പൽ എന്നറിയപ്പെടുന്ന ഒട്ടകങ്ങളുടെയും പഴയ കാലം മുതലെ യുദ്ധങ്ങൾക്കും മറ്റും അറബികൾ ഉപയോഗിച്ചിരുന്ന  കുതിരകളുടെയും സംഗമം  സന്ദർശകർ കൗതുക പൂർവമാണ് ആസ്വദിച്ചത്. വിവിധ വർണങ്ങളിലുള്ള  കുതിരകളുടെ അടുത്ത് നിന്ന് 'സെൽഫി' യെടുക്കുന്ന വരുടെ തിരക്ക്​ കാണാമായിരുന്നു. പ്രാചീന അറബ് സംസ്‌കാരത്തി​​െൻറ പൈതൃകം സംരക്ഷിക്കുന്നതിലും ഗതകാല ജീവിതത്തി​​െൻറ മധുരിക്കുന്ന ഓർമ  നിലനിർത്തുന്നതിലും ബദ്ധശ്രദ്ധരാണ് ഗോത്ര പാരമ്പര്യത്തിൽ അഭിമാനിച്ചുപോരുന്ന സൗദികൾ. അറബ്,സൗദി പൈതൃകത്തി​​െൻറയും പുരാവസ്തുക്കളുടെയും മൂല്യവും പ്രാധാന്യവും പുതുതലമുറക്ക് പകർന്നു നൽകുന്ന വിവിധ ഉത്‌സവപരിപാടികൾ യാമ്പു ടൂറിസം, പുരാവസ്തു കമീഷ​​െൻറ നേതൃത്വത്തിൽ   സംഘടിപ്പിച്ചുവരുന്നു. എല്ലാ പ്രായത്തിലുമുള്ള ആളുകളെ ആകർഷിക്കാൻ വ്യത്യസ്ത വിനോദ പരിപാടികളും ‌ഒരുക്കാറുണ്ട്. രാത്രിയാകുന്നതോടെ ദീപാലങ്കാരങ്ങളുടെ  പ്രഭയിൽ മുങ്ങുന്ന യാമ്പു പൈതൃക നഗരം കാണാൻ സമീപ നാടുകളിൽനിന്ന് പോലും നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. പരമ്പരാഗത നൃത്ത പരിപാടികളുംഇതോടനുബന്ധിച്ച്​ നടന്നു. ചെങ്കടലിനെ ആശ്രയിച്ചു തന്നെയാണ് ഈ ദേശക്കാരുടെ ഉപജീവനം  എന്ന് ഇന്നത്തെ ചരിത്ര സൂക്ഷിപ്പുകളുടെ പ്രദര്‍ശനം സാക്ഷ്യപ്പെടുത്തി.


 അറബികൾ പണ്ട് ഉപയോഗിച്ചിരുന്ന വീട്ടുസാധനങ്ങളും വസ്തുക്കളും ആയുധങ്ങളുമൊക്കെ ഇവിടെ  ചില സ്​റ്റാളുകളിൽ ഇപ്പോഴും പ്രദർശനത്തിനുണ്ട്​.    ബദുക്കളായ അറബികൾ ഇന്നും ഒട്ടകങ്ങളെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം മരുജീവിതങ്ങളെ തിരിച്ചറിയുന്നതിനും അന്നത്തെ സാമൂഹ്യ നിലവാരവും സാമ്പത്തികാവസ്ഥയും ഓര്‍മിപ്പിക്കുന്നതിനും യാമ്പു അൽ നഖ്‌ലിലെ ഒട്ടക, കുതിര ഫാമുകളിലെ ഉടമസ്ഥരാണ് തങ്ങളുടെ ഒട്ടകങ്ങളുമായി മയിലുകൾ താണ്ടി ഇവിടെ എത്തിയത്. ഒട്ടകങ്ങളുടെ സൗന്ദര്യം ബോധ്യപ്പെടുത്താനാണ്​ പ്രദർശനമെന്നും ഉടമകൾക്കിത്​ അഭിമാനമുള്ള കാര്യമാണെന്നും സൗദി പുരാവസ്തു ഗവേഷകനായ നബീൽ അൽ ഹാസ്മി  'ഗൾഫ് മാധ്യമ' ത്തോട് പറഞ്ഞു . സൗദി പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ​​െൻറ ഭാഗമായി പാരമ്പര്യ പൈതൃക വിഷയങ്ങളെ പുതുതലമുറക്ക്  പരിചയപ്പെടുത്തലാണ് പരിപാടിയുടെ ലക്ഷ്യം. പൈതൃക സ്മാരകങ്ങൾ പരിരക്ഷിക്കുന്നതിന്  ശ്രദ്ധ പുലർത്തുന്നുവെന്നും ലോകത്തിന് ബോധ്യപ്പെടുത്തുക എന്നത് മേളകൾ ലക്ഷ്യം വെക്കുന്നുണ്ട്. മഹത്തായ അറബ്, സൗദി പൈതൃകത്തി​​െൻറയും പുരാവസ്തുക്കളുടെയും മൂല്യവും പ്രാധാന്യവും പുതുതലമുറക്ക് വ്യക്തമാക്കുക എന്നതും  ഇത്തരം പരിപാടികൾ കൊണ്ട് ബന്ധപ്പെട്ടവർ ലക്ഷ്യം വെക്കുന്നു. ടൂറിസം പദ്ധതികളുമായി സഹകരിച്ച സ്ഥാപനങ്ങൾക്കും വിവിധ വകുപ്പുകളിൽ മഹത്തായ സേവനങ്ങൾ അർപ്പിച്ച വ്യക്തികൾക്കുമുള്ള പുരസ്കാരങ്ങൾ പ്രദർശനത്തോടനുബന്ധിച്ച്  സംഘടിപ്പിച്ച ചടങ്ങിൽ  യാമ്പു ഗവർണറും, യാമ്പു ടൂറിസം വികസന കൗൺസിൽ ചെയർ മാനുമായ എഞ്ചിനീയർ മുസാഇദ് യഹ്‌യ  അൽ സാലിം  വിതരണം ചെയ്തു.

Tags:    
News Summary - horse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.