ദമ്മാം: ഹൂതികളുടെ കടല്‍ ബോംബാംക്രമണം നേരിടാൻ സൗദി-^ബഹ്റൈന്‍ തീരത്ത് സൈനിക പരിശീലനം. അമേരിക്കൻ, -ബ്രിട്ടീഷ് സൈനികരാണ് സഖ്യസേനക്കൊപ്പം പരിശീലനം സംഘടിപ്പിച്ചത്. കടലിലൂടെ സഞ്ചരിക്കുന്ന പ്രത്യേക റോക്കറ്റ് ഉപയോഗിച്ചായിരുന്നു പരിശീലനം. കടലിലും കരയിലും കുഴിബോംബുകൾ സ്ഥാപിച്ച് ആക്രമണം നടത്തൽ ഹൂതികളുടെ പ്രധാനരീതികളിലൊന്നാണ്. യമനില്‍ ഇടപെടുന്ന സഖ്യസേനക്കും ഇത് ഭീഷണി സൃഷ്ടിക്കാറുണ്ട്.
ഇത് സ്വമേധയാ കണ്ടെത്തി നിര്‍വീര്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി കടലിലൂടെ സഞ്ചരിക്കുന്ന പ്രത്യേക റോക്കറ്റ് തന്നെയുണ്ട്. ഇതുപയോഗിക്കുന്ന പരിശീലനമാണ് സൗദി-^ബഹ്റൈന്‍ തീരത്ത് നടന്നത്. യമനിലെ കുഴിബോംബുകൾ കണ്ടെത്തി നിർവീര്യമാക്കാൻ സൗദി അറേബ്യ നിരവധി പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. സുരക്ഷയും അഭിവൃദ്ധിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതില്‍ കച്ചവടത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും അതിെൻറ മാര്‍ഗങ്ങൾ സുരക്ഷിതമായിരിക്കണമെന്നും ടാസ്ക് ഫോഴ്സ് കമാണ്ടര്‍ മൈക്കിള്‍ ഈഗൺ പറഞ്ഞു. അതിന് വേണ്ടിയാണ് പരിശീലനം. സഖ്യസേന കക്ഷികള്‍ ഓരോ നാല് മാസത്തിലും പരിശീലനം സംഘടിപ്പിക്കാറുണ്ട്. പോരായ്മകല്‍ പരിഹരിച്ച് മുന്നേറാന്‍ കൂടിയാണിത്. യു. എസും യു. കെയും ഉള്‍പ്പെടുന്നതാണ് പരിശീലനം. സൈനിക ഭാഗത്തെ പോരായ്മകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. വര്‍ഷത്തില്‍ നാല് പരിശീലന പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.