ജീവകാരുണ്യ പ്രവർത്തകൻ എബി എസ്. ഹമീദിനെ വെസ്കോസ മലയാളി അസോസിയേഷൻ ആദരിക്കുന്നു
Posted On
date_range Updated On
date_range എബി എസ്. ഹമീദിന് 'വെസ്കോസ'യുടെ ആദരം
ദമ്മാം: ജീവകാരുണ്യ മേഖലയിൽ നാട്ടിലും സൗദിയിലും അനേകം രോഗികൾക്ക് അത്താണിയായ എബി എസ്. ഹമീദ്, രക്തദാന രംഗത്ത് സജീവമായ 26ൽ കൂടുതൽ പ്രാവശ്യം രക്തം ദാനംചെയ്ത അൻസർ സൽഹ എന്നിവരെ വെസ്കോസ മലയാളി അസോസിയേഷൻ ആദരിച്ചു.അസോസിയേഷൻ പ്രസിഡന്റ് കെ.പി. പ്രിജി, എബിക്ക് പ്രശംസ ഫലകം സമ്മാനിച്ചു. ജനറൽ സെക്രട്ടറി നാഗേന്ദ്രൻ പൊന്നാടയണിയിച്ചു.
അസോസിയേഷൻ രക്ഷാധികാരി സന്തോഷ്, അൻസാറിന് പ്രശംസഫലകം സമ്മാനിച്ചു.വൈസ് പ്രസിഡന്റ് സദർ സുലൈമാൻ പൊന്നാടയണിയിച്ചു. ആദരിച്ചവരെ യാസർ അറാഫത് പരിചയപ്പെടുത്തി.ജനറൽ കൺവീനർ സാംസൺ പ്രിൻസ് സ്വാഗതവും ജനറൽ സെക്രട്ടറി നാഗേന്ദ്രൻ നന്ദിയും പറഞ്ഞു. ജീവകാരുണ്യ പ്രവർത്തകൻ എബി എസ്. ഹമീദിനെ വെസ്കോസ മലയാളി അസോസിയേഷൻ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.