മക്കയിൽ വ്യാഴാഴ്ചയുണ്ടായ മഴയിൽ റോഡിൽ വെള്ളം നിറഞ്ഞപ്പോൾ
Posted On
date_range Updated On
date_range മക്കയിൽ ശക്തമായ മഴ
ജിദ്ദ: മക്കയിൽ ശക്തമായ മഴ. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് ഹറമിനടുത്തും മക്കയുടെ വിവിധ ഭാഗങ്ങളിലും നല്ല മഴയുണ്ടായത്. അസീസിയ, മിന തുടങ്ങിയ സ്ഥലങ്ങളിലും മക്കയുടെ കിഴക്ക്, മധ്യ ഭാഗങ്ങളിലുമാണ് കൂടുതൽ മഴയുണ്ടായത്. വെള്ളം കെട്ടി നിന്നതിനാൽ അസീസിയ ഭാഗത്തേക്കുള്ള തുരങ്കം ട്രാഫിക് വകുപ്പ് അടച്ചു.
വാഹനങ്ങൾ മറ്റ് റോഡുകളിലൂടെ തിരിച്ചുവിട്ടു. ചില വാഹനങ്ങൾ വെള്ളകെട്ടിൽ കുടുങ്ങി. മഴക്ക് സാധ്യതയുണ്ടാകുമെന്ന് കാലാവസ്ഥ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.