മക്ക: കാലാവസ്ഥ വ്യതിയാനമുണ്ടായേക്കുമെന്ന കാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പിനെ തുടർന്ന് ആവശ്യമായ മുൻകരുതലെടുക്കണമെന്ന് മക്ക സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനിടയിൽ ഇടിയോട് കൂടിയ മഴയും പൊടിക്കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പ്. മഴ പെയ്യുേമ്പാൾ വാഹനങ്ങളിൽ പോകുന്നവർ സ്പീഡ് കുറക്കണമെന്നും മരങ്ങളും വൈദ്യുതി പോസ്റ്റുകളുമുള്ള ഭാഗങ്ങളിൽ നിന്ന് അകന്ന് നിൽക്കണമെന്നും മക്ക സിവിൽ ഡിഫൻസ് വക്താവ് കേണൽ നാഇഫ് അൽശരീഫ് ഉണർത്തി. അടിയന്തിര ഘട്ടം നേരിടാനാവശ്യമായ മുൻകരുതലെടുത്തിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.