Posted On
date_range Updated On
date_range ഹൃദയാഘാതം: തൃശൂർ സ്വദേശി സൗദിയിൽ മരിച്ചു
ജിസാൻ: ഹൃദയാഘാതത്തെതുടർന്ന് തൃശൂർ സ്വദേശി സൗദിയിലെ ബൈഷിൽ മരിച്ചു. വെസ്റ്റ് ചേർപ്പ് സ്വദേശി സത്യൻ (60) ആണ് മരിച്ചത്. ഉച്ച ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടയിൽ പെട്ടെന്ന് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബൈഷ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പത്തു വർഷമായി ബൈഷിലെ ഷെല്ലാൽ മിനി സ്റ്റോറിൽ ജോലി ചെയ്തു വരികയായിരുന്നു. 30 വർഷമായി ജിസാനിൽ പ്രവാസിയാണ്.
പിതാവ്: മണിയാംപറമ്പിൽ കൃഷ്ണൻ നായർ, മാതാവ്: മാധവി അമ്മ. ഭാര്യ: ഇന്ദിര. രണ്ടു പെൺമക്കൾ ഉണ്ട്. ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.