അബ്ദുറഹ്മാൻ അലി, അമീർഖാൻ

ഹൃദയാഘാതം; തൃശൂർ, മലപ്പുറം സ്വദേശികൾ ജിദ്ദയിൽ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് തൃശൂർ, മലപ്പുറം സ്വദേശികൾ ജിദ്ദയിൽ മരിച്ചു. വടക്കാഞ്ചേരി കാഞ്ഞീരക്കോട് പാമ്പത്ത് വളപ്പിൽ അബ്ദുറഹ്മാൻ അലി (51), കൊണ്ടോട്ടി മുസ്‍ല്യാരങ്ങാടി ചോലമുക്ക് സദാം പടി കോൽമല റോഡിൽ താമസിക്കുന്ന അമീർഖാൻ (63) എന്നിവരാണ് മരിച്ചത്. അബ്ദുറഹ്മാൻ അലി ജിദ്ദ മുഹമ്മദിയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. തിങ്കളാഴ്ച്ച രാവിലെ ഇദ്ദേഹത്തിന്റെ താമസസ്ഥലത്ത് വെച്ചാണ് ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയും ചെയ്‍തത്. മൃതദേഹം ജിദ്ദ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: സൗദ, മക്കൾ: സാദിഖലി, സിനാൻ, സിയ.

അമീർഖാൻ ജിദ്ദ റുവൈസിൽ ഹാരിസായി ജോലി ചെയ്തുവരികയായിരുന്നു. അബ്ഹൂർ കിങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്‌സിൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച്ച വൈകീട്ട് ഇദ്ദേഹം മരിക്കുന്നത്.

ഭാര്യ: അസ്മാബി, മകൻ: അൻജുമൻ. ഇരു മൃതദേഹങ്ങളുടെയും തുടർനടപടികൾ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Tags:    
News Summary - Heart attack; Thrissur and Malappuram natives die in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.