Posted On
date_range Updated On
date_range ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിദ്ദക്കടുത്ത് ബഹറയിൽ നിര്യാതനായി
ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദക്കടുത്ത് ബഹറയിൽ നിര്യാതനായി. കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി എക്കാടൻ ഫൈസൽ (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ നെഞ്ച് വേദനയെ തുടർന്ന് താമസ സ്ഥലത്ത് കുഴഞ്ഞു വീണ ഇദ്ദേഹം ഉടനെ മരിക്കുകയായിരുന്നു. 16 വർഷമായി ബഹറയിൽ മിനി മാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു.
പിതാവ്: എക്കാടൻ അഹമ്മദ്, മാതാവ്: ഫാത്തിമ, ഭാര്യ: താഹിറ, മക്കൾ: ഷിദ മെഹ്‌റിൻ, ഫിൽസ ഫാത്തിമ, സഹോദരങ്ങൾ: അലവിക്കുട്ടി, ജബ്ബാർ, നൂറുദ്ധീൻ, ഷാഹുൽ ഹമീദ്.
ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.