മുജീബ്
Posted On
date_range Updated On
date_range ഹൃദയാഘാതം: മലപ്പുറം സ്വദേശി മരിച്ചു
മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. പൊന്നാനി നഗരം എ.കെ റോഡ് അലികുട്ടിയുടെ മകൻ മുജീബ് (46) സുഹാറിലെ സ്വകാര്യആശുപത്രിയിൽ മരിച്ചത്. ശ്വാസതടസ്സത്തെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സുവൈഖ് ഖദറയിൽ അൽ മഹാ പെട്രോൾ സ്റ്റേഷനിൽ നട്സ് ആൻഡ് സ്വീറ്റ് ഷോപ്പ് നടത്തിവരുകയായിരുന്നു. ഫാത്തിമ മാതാവും ഹസീന ഭാര്യയുമാണ്. മക്കൾ: ഷഹാന ഷെറിൻ, ഷഹല പർവിൻ, ഹന്ന സുൽത്താന, ഹിന ഫാത്തിമ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുവാനുള്ള നടപടികൾ നടത്തുന്നതായി സോഷ്യൽ ഫോറം ഒമാൻ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.