മധുസൂദനൻ പിള്ള

ഹൃദയാഘാതം: കൊല്ലം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: ഹൃദയാഘാതം മൂലം കൊല്ലം, ഉമയനല്ലൂർ സ്വദേശി മധുസൂദനൻ പിള്ള (66) താമസ സ്ഥലത്ത് മരിച്ചു.

റിയാദിൽ കോൺട്രാക്റ്റിങ്​ കമ്പനിയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പിതാവ്: രാമകൃഷണ പിള്ള (പരേതൻ), മാതാവ്: ഓമന അമ്മ, ഭാര്യ: സത്യ. ഇദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനി അധികൃതർ ആവശ്യപ്പെട്ടതി​െൻറ അടിസ്ഥാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി ഭാരവാഹികളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ഷറഫു പുളിക്കൽ, നസീർ കണ്ണീര, ജാഫർ വീമ്പൂർ, കമ്പനി പ്രതിനിധി അരുൺകുമാർ എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - Heart attack; Kollam native dies in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.