Posted On
date_range Updated On
date_range ഹൃദയാഘാതം; തിരുവനന്തപുരം സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു
ഖമീസ് മുശൈത്ത്: ഹൃദയാഘാതത്തെത്തുടർന്ന് തിരുവനന്തപുരം സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു. ബീമാപള്ളി വള്ളക്കടവ് പരേതരായ അബ്ദുസലാമിന്റെയും ഫാത്തിമിയുടെയും മകൻ അൻവർ നിയാസ് (53) ആണ് മരിച്ചത്.
ഖമീസ് മുശൈത്തിൽ ഖാലിദ് മുഹമ്മദ് സാദ് അൽ ശഹറാനി ഫൗണ്ടഷന്റെ കീഴിൽ ഫാർമസി സപ്ലേ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: വഹീദ. മൂന്ന് മക്കളുണ്ട്.
ബീമാപള്ളി കൂട്ടായ്മ പ്രസിഡന്റുo അസീർ പ്രവാസി സംഘം ഖാലിദിയ അംഗവും ആയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ അസീർ പ്രവാസി സംഘം പ്രവർത്തകരും സഹോദരൻ സിയാദ്, കമ്പനി പ്രതിനിധി എന്നിവർ രംഗത്തുണ്ട്. മയ്യിത്ത് ഖമീസ് മുശൈത്തിൽ തന്നെ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.