ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സു​ഭാ​ഷ്, കേ​ളി വി​ദ്യാ​ഭ്യാ​സ മേ​ന്മ പു​ര​സ്‌​കാ​രം അ​ക്ഷ​ര എ​സ്. ലാ​ലി​ന്‌ കൈ​മാ​റു​ന്നു

വി​ദ്യാ​ഭ്യാ​സ മേ​ന്മ പു​ര​സ്കാ​രം കൊ​ല്ലം ആ​ദി​ച്ച​ന​ല്ലൂ​രി​ൽ കൈ​മാ​റി

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കാ​യി വ​ർ​ഷം​തോ​റും ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ മേ​ന്മ പു​ര​സ്കാ​ര വി​ത​ര​ണം കൊ​ല്ലം ആ​ദി​ച്ച​ന​ല്ലൂ​രി​ൽ ന​ട​ന്നു. എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കേ​ളി മു​സാ​ഹ്​​മി​യ ഏ​രി​യ അം​ഗ​മാ​യ പി. ​ശ​ശീ​ന്ദ്ര​ലാ​ലി​െൻറ മ​ക​ൾ അ​ക്ഷ​ര എ​സ്. ലാ​ലി​നാ​ണ് പു​ര​സ്‍കാ​രം കൈ​മാ​റി​യ​ത്.

അ​ക്ഷ​ര​യു​ടെ വീ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സു​ഭാ​ഷാ​ണ് പു​ര​സ്കാ​രം കൈ​മാ​റി​യ​ത്. കേ​ര​ള പ്ര​വാ​സി സം​ഘം കൊ​ട്ടി​യം ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി.​എം ചാ​ത്ത​ന്നൂ​ർ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ദ​സ്‌​ത​ഖീ​ർ, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി രം​ഗ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ര​ള പ്ര​വാ​സി സം​ഘം കൊ​ല്ലം ജി​ല്ല ക​മ്മി​റ്റി അം​ഗം സ​ന്തോ​ഷ് മാ​ന​വം സ്വാ​ഗ​ത​വും അ​ക്ഷ​ര എ​സ്. ലാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.