Posted On
date_range Updated On
date_range ഹറമിലെ മഞ്ഞുവീഴ്ച വ്യാജ വിഡിയോ
മക്ക: ഹറമിൽ ഞായറാഴ്ച രാവിലെ ശക്തമായ മഞ്ഞുവീഴ്ചയുണ്ടായി എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോ വ്യാജമാണെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽഖഹ്ത്വാനി അറിയിച്ചു.
അത്തരത്തിലൊരു മഞ്ഞുവീഴ്ച മക്ക ഹറമിലോ പടിഞ്ഞാറൻ മേഖലയിലോ ഉണ്ടായിട്ടില്ല.
കഅ്ബയിലും മത്വാഫിലും ശക്തമായ രീതിയിൽ മഞ്ഞ് പെയ്യുന്നതും തീർഥാടകരും തവാഫിന് എത്തിയവരും മഞ്ഞിൽ കുളിച്ചുനിൽക്കുന്നതുമായ വിഡിയോ ആണ് വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.