Posted On
date_range Updated On
date_range ഹറമൈൻ ട്രെയിൻ സർവിസുകളുടെ എണ്ണം വർധിപ്പിക്കുന്നു
ജിദ്ദ: ജിദ്ദയിലെ സുലൈമാനിയ സ്റ്റേഷനും മക്ക സ്റ്റേഷനും ഇടയിലുള്ള പ്രതിദിന ഹറമൈൻ ട്രെയിൻ സർവിസുകളുടെ എണ്ണം വർധിപ്പിക്കുന്നു. ഉംറ തീർഥാടകരുടെ മക്കയിലേക്കുള്ള യാത്ര സുഗമമാക്കുകയാണ് ലക്ഷ്യം. ഇരുവശങ്ങളിലേക്കും പ്രതിദിനം 32 ട്രിപ്പുകളായാണ് ഹറമൈൻ ട്രെയിൻ സർവിസുകളുടെ എണ്ണം ഉയർത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ജിദ്ദ-മക്ക യാത്രക്ക് ഒരുവശത്തേക്ക് 32 റിയാൽ ആയിരിക്കും ടിക്കറ്റ് നിരക്ക്. യാത്രക്കാർക്ക് ആവശ്യമായ മുഴുവൻ സേവനങ്ങളുമായി ജിദ്ദയിലെ സുലൈമാനിയ സ്റ്റേഷൻ സർവസജ്ജമാണെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.