ഹറം ടാക്​സി രണ്ടാഴ്​ചക്കകം

ജിദ്ദ: ഹറം ടാക്​സി അടുത്ത ശവ്വാൽ മധ്യത്തോടെ സർവീസ്​ ആരംഭിക്കുമെന്ന്​ പൊതുഗതാഗത അതോറിറ്റി വക്​താവ്​ അബ്​ദുല്ല അൽമുതൈരി പറഞ്ഞു. ഇതോടെ ഹറമിനടുത്തേക്ക്​ ലിമോസിനുകൾ പ്രവേശിക്കുന്നത്​ തടയും. മഞ്ഞ നിറത്തിലുള്ള ഹറം ടാക്​സിക്ക്​ ഏറെ പ്രത്യേകതയുണ്ട്​​. ചാർജ്​​ നിർണയിക്കുന്നത്​ ഇലക്​ട്രോണിക്​ സംവിധാനത്തിലായിരിക്കും. ചാർജ്​​ നൽകുന്നതിനും ബില്ല്​ ലഭിക്കുന്നതിനും ഇ സംവിധാനമായിരിക്കും. വാഹനത്തെയും ഡ്രൈവറേയും സംബന്ധിച്ച​ വിവരങ്ങൾ സീറ്റിനു മുമ്പിലെ സ്​ക്രീനിൽ തെളിയും. സൗദി അറേബ്യയെക്കുറിച്ച്​ വിവിധ ഭാഷകളിലുള്ള വിവരങ്ങളും സ്​ക്രീനിലുണ്ടാകും. ജി.പി.എസ്​ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുമെന്നും വക്​താവ്​ പറഞ്ഞു. 

ഹജ്ജ്​, ഉംറ തീർഥാടകരുടെ യാത്ര എളുപ്പമാക്കുന്നതിനാണ്​ മക്കയിൽ ഹറം ടാക്​സി പദ്ധതി നടപ്പിലാക്കുന്നതെന്ന്​ പൊതു ഗതാഗത അതോറിറ്റി മേധാവി ഡോ. റുമൈഹ്​ അൽറുമൈഹ്​ നേരത്തെ വ്യക്​തമാക്കിയിരുന്നു. ഹറം ടാക്​സികൾക്ക്​ ഹറമിനടുത്തും വിമാനത്താവളങ്ങളിലും പ്രത്യേക സ്​റ്റേഷനുകളുണ്ടാകും. സ്​മാർട്ട്​ ​ഫോൺ വഴി ഇവയുടെ സേവനം ഉപയോഗപ്പെടുത്താനാകും. ഹറം ടാക്​സിയുടെ മുന്നോടിയായാണ്​ മക്കയിൽ പുതിയ ലിമോസിൻ സ്​ഥാപനങ്ങൾക്ക്​ ലൈസൻസ്​ നൽകുന്നത്​ പൊതുഗതാഗത അതോറിറ്റി നിർത്തലാക്കിയത്​. 

Tags:    
News Summary - haram taxi-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.