ഹറമിലെ മുഅദ്ദിൻ മുറിയു​െട വിശേഷങ്ങൾ ഇങ്ങനെ

ജിദ്ദ: മക്കയിലെ മസ്​ജിദുൽ ഹറാമിലെ മുഅദ്ദിൻമാരുടെ ഒൗദ്യോഗിക ജോലിയിടത്തി​​​െൻറ ചിത്രങ്ങൾ സൗദി പ്രസ്​ ഏജൻസി പുറ​ത്തുവിട്ടു. മസ്​ജിദുൽ ഹറാമി​​​െൻറ മിനാരങ്ങൾക്ക്​ മുകളിൽ സ്​ഥാപിച്ച കൂറ്റൻ മെഗാഫോണുകൾ വഴി മക്ക പട്ടണത്തി​​​െൻറ സകല കോണുകളിലും ഇൻറർനെറ്റ്​ വഴി ലോകത്തി​​​െൻറ മുക്കുമൂലകളിലും എത്തുന്ന പ്രൗഢമായ ബാങ്കുവിളി യഥാർഥത്തിൽ മുഴങ്ങുന്നത്​ ഇൗ മുറിയിലെ അഞ്ചു മൈക്കുകൾക്ക്​ മുന്നിലാണ്​. പരിചിത സന്ദർശകർക്കും മക്കവാസികൾക്കും ഒാരോ മുഅദ്ദി​​​െൻറയും ശബ്​ദം അനായാസം തിരിച്ചറിയാനാകും. 

40 വർഷത്തിലേറെയായി ഇൗ മുറിയുടെ ഭാഗമായ മസ്​ജിദുൽ ഹറാമിലെ ഏറ്റവും പ്രശസ്​തനായ മുഅദ്ദിൻ ശൈഖ്​ അലി അഹമദ്​ മുല്ല മുഅദ്ദിൻ വിശേഷങ്ങൾ വിശദീകരിക്കുന്നു: 20 പ്രധാന മുഅദ്ദിൻമാരാണ്​ ഹറമിലുള്ളത്​. നാലു ട്രെയിനികളും. ഒാരോ മുഅദ്ദിനും അവരുടേതായ ശൈലിയുണ്ട്​. മുഅദ്ദിൻമാർ ബാങ്കുവിളിക്കുകയും അഞ്ചുനേര നമസ്​കാരത്തിനും തറാവീഹിനും മയ്യത്ത്​ നമസ്​കാരങ്ങൾക്കും ഇമാമിന്​ പിന്നാലെ സൂചക മന്ത്രണങ്ങൾ മുഴക്കുകയും ചെയ്യും. എല്ലാസമയവും ഒാരോ മുഅദ്ദിനും ഒരു പകരക്കാരൻ തയാറായിരിക്കും. 

മുഅദ്ദിൻമാരുടെ ശൈഖ്​ എന്നറിയപ്പെടുന്ന ശൈഖ്​ മുല്ല 1975 മുതൽ മസ്​ജിദുൽഹറാമി​ല​ുണ്ട്​. ഹറമിലെത്തുന്നവർക്ക്​ ഏറ്റവും പരിചതമായ ശബ്​ദവും അദ്ദേഹത്തി​േൻറതാണ്​. 14ാം വയസിൽ ഹറമിലെ ബാബ്​ അൽസിയാദ മിനാരത്തിൽ നിന്ന്​ ബാങ്കുവിളിച്ചാണ്​ തുടങ്ങിയത്​. പിന്നീട്​ ബാബ്​ അൽ മഹ്​കമയിലേക്ക്​ മാറി. കുറച്ചുകാലങ്ങൾക്ക്​ ശേഷം മൊത്തം പള്ളിയുടെ മുഅദ്ദിനായി. സമയകൃത്യത ഉറപ്പുവരുത്താൻ കലണ്ടർ ടൈപ്പ്​ ക്ലോക്കുകളാണ്​ ഉപയോഗിക്കുന്നതെന്നും ശൈഖ്​ മുല്ല പറയുന്നു. ആധുനിക കണ്ടുപിടിത്തങ്ങൾ ഇത്തരം കാര്യങ്ങളിൽ ഏറെ ഗുണം ചെയ്യുന്നുണ്ട്​. ഇൗരംഗങ്ങളിലെ ഏറ്റവും നവീനമായ സാ​േങ്കതിക വിദ്യകളാണ്​ ഹറമിൽ ഉപയോഗിക്കുന്നത്​.

Tags:    
News Summary - haram-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.