മക്ക: മസ്ജിദുൽ ഹറാമിലെ ഇഫ്താറിൽ ദിവസവും പെങ്കടുക്കുന്നത് ലക്ഷങ്ങൾ. ലോകസാഹോദര്യത്തിെൻറ വിളംബരമായി മാറുകയാണ് ഒരോ ഇഫ്താറും. മഗ്രിബ് നമസ്കാരത്തിനുള്ള സമയമടുക്കുന്നതോടെ ഹറമിനകത്തും പുറത്ത് മുറ്റങ്ങളിലും കിലോ മീറ്റർ നീളത്തിൽ ഒരുക്കുന്ന ഇഫ്താറിൽ സ്വദേശികളും വിദേശികളും വിവിധ രാജ്യക്കാരായ ഉംറ തീർഥാടകരുമായി ലക്ഷക്കണക്കിനാളുകളാണ് പെങ്കടുക്കുന്നത്. ഇത്രയുമാളുകൾക്ക് ഇഫ്താർ വിഭവം വിതരണം ചെയ്യുന്നതിന് നൂറുക്കണക്കിന് വളണ്ടിയർമാരും ചാരിറ്റി പ്രവർത്തകരും രംഗത്തുണ്ട്. ഒരോരുത്തരും ഇൗത്തപ്പഴവും സംസവും വിശ്വാസികൾക്ക് നൽകാൻ മത്സരിക്കുകയാണ്. ഹറമിലും മക്കയിലെ വിവിധ പള്ളികളിലും ഇഫ്താർ വിഭവം ഒരുക്കുന്നതിനും വിതരണത്തിനും 550 ലധികം ലൈസൻസാണ് അധികൃതർ അനുവദിച്ചത്. 1000 ലധികം സ്വദേശികളായ യുവാക്കളും യുവതികളും ഹറമിൽ ഇഫ്താർ ഒരുക്കുന്നതിനും വിതരണത്തിനും സേവനത്തിനായിട്ടുണ്ട്. ഹറം ശുചീകരണ ജോലിക്കാരോടൊപ്പം ചേർന്ന് ഇഫ്താർ കഴിഞ്ഞാലുടൻ കുറഞ്ഞ സമയത്തിനകം ഹറം മുറ്റങ്ങൾ നമസ്കാരത്തിന് ഒരുക്കുന്നതും ഇവർ തന്നെ.
ഹറമിൽ സ്ഥിരമായി നോമ്പു തുറക്കാനെത്തുന്ന നിരവധി സ്വദേശികളുണ്ട്. കഹ്വ, ഇൗത്തപഴം തുടങ്ങിയവ ഹറമിലുള്ളവർക്ക് കൂടി വിതരണം ചെയ്യാൻ കരുതിയാണ് ഇവർ എത്തുന്നത്. ദേശ ഭാഷ വർണങ്ങൾക്കതീതമായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഒരുമിച്ചിരുന്നുള്ള ഇഫ്താർ ആശ്ചര്യമുളവാക്കുന്ന കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.