റിയാദ്: ആയോധനകലാകാരികളെ സൃഷ്ടിച്ച് ചരിത്രം മാറ്റിയെഴുതുകയാണ് ബോക്സിങ് പരിശീലക ഹല അൽ ഹംറാനി എന്ന സൗദി വനിത. അന്താരാഷ്ട്ര ബോക്സിങ് മൽസരവേദികളിൽ സൗദിയുടെ പെൺകൊടികൾ ഇടിക്കുട്ടിൽ കയറി ‘പൊളിച്ചടക്കുന്ന’ കാലം അവർ സ്വപ്നം കാണുന്നു. മാറ്റത്തിെൻറ ഇൗ കാലത്ത് അതൊന്നും അപ്രാപ്യമല്ലെന്ന് ഹല കരുതുന്നു. 16ാം വയസിൽ കരാെട്ടയിൽ ബ്ലാക്ബെൽറ്റ് നേടിയ ഇൗ വനിത ഇന്ന് സൗദിയുടെ വിവിധ ഭാഗങ്ങളിൽ വനിതകളെ ബോക്സിങ് പഠിപ്പിക്കുകയാണ്. റിയാദിലും ദമ്മാമിലെ അൽ ഖോബാറിലും പരിശീലന കേന്ദ്രങ്ങളുണ്ട്്. 120 പേരാണ് ഇവരുടെ കീഴിൽ അഭ്യാസം പരിശീലിക്കുന്നത്. കൂടുതൽ സെൻററുകൾ സൗദിയിലുടനീളം സ്ഥാപിക്കുക, പരിശീലകരെ വാർത്തെടുക്കുക എന്നിവയാണ് ലക്ഷ്യം. ബോക്സിങ് മാത്രമല്ല കരാെട്ട തുടങ്ങിയ ആയോധന കലകളും ഇവർ പരിശീലിപ്പിക്കുന്നു. കൂടുതൽ വനിതകൾ പ്രത്യേകിച്ച് പെൺകുട്ടികൾ പരിശീലനം തേടിവരുന്നതായി ഹല അൽ ഹംറാനി സാക്ഷ്യപ്പെടുത്തുന്നു.
ഹലയുടെ പിതാവ് സൗദി പൗരനും മാതാവ് അമേരിക്കക്കാരിയുമാണ്. മാതാവ് ബോക്സർ ആയിരുന്നു. സൗദിയുടെ പുറത്തായിരുന്നു ഹലയുടെ പഠനവും പരിശീലനവും. 28 വർഷമായി കായികാഭ്യാസം പരിശീലിക്കുന്നു. ചെറുപ്പത്തിൽ തന്നെ സ്വയംപ്രതിരോധത്തിെൻറ അഭ്യാസങ്ങളിൽ ആകൃഷ്ടയായി. അങ്ങനെയാണ് കരാെട്ടയിൽ ബ്ലാക് ബെൽറ്റ്കാരിയായത്. യുണിവാഴ്സിറ്റി പഠനത്തോടൊപ്പം കിക്ക് ബോക്സിങ്, ലെവൽ ടു ക്രോസ്ഫിറ്റ്, ജിംനാസ്റ്റിക്സ് എന്നിവയിൽ പരിശീലനം നേടി. ബോക്സിങിലാണ് കുടുതൽ ഹരം കണ്ടെത്തിയത്. യൂണിവാഴ്സിറ്റി പഠനത്തിന് പ്രാധാന്യം കൊടുത്തതിനാൽ മൽസരവേദികളിലേക്ക് പോയില്ല. എന്നാലും താൻ പഠിച്ച അഭ്യാസങ്ങളിൽ നിരന്തരം പരിശീലിച്ച് നൈപുണ്യത്തിന് തിളക്കം കുട്ടി.
സൗദിയിൽ തിരിച്ചെത്തിയപ്പോൾ ഇവിടെ ഇൗ മേഖല ശൂന്യം. എന്നാൽ ഇനി അങ്ങനെ പോരെന്ന് ഹല തീരുമാനിക്കുകയായിരുന്നു. സൗദിയിലെ വനിതകൾക്ക് ആയോധന കലയിലും സ്വയം പ്രതിരോധത്തിലും പരിശീലനം നൽകുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അഭ്യാസവും കരാെട്ടയുമൊന്നും ആരെയും അക്രമിക്കാനല്ല, മറിച്ച് ആത്മവിശ്വാസവും മാനസികാരോഗ്യവും വെല്ലുവിളികളെ നേരിടാനുള്ള കരുത്തും വനിതകൾക്ക് നൽകും. ശരീരത്തിൽ കൊഴുപ്പടിയുന്നത് ഒഴിവാക്കാനും എല്ലാത്തിലുമുപരി സന്തോഷത്തിന് കാരണമാവുന്ന ‘എൻഡോർഫിൻസ്’ ഹോർമോണിെൻറ ഉൽപാദനത്തിനും കായികാഭ്യാസപരിശീലനം അനിവാര്യമാണ്^ ഹല പറയുന്നു.
ഒളിമ്പിക്സ് ലക്ഷ്യം വെച്ച് കരുത്തുറ്റ ബോക്സിങ് ടീമിനെ വാർത്തെടുക്കുകയാണ് ഹല അൽ ഹംറാനിയുടെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള വഴിയിലാണ് ഇൗ നാൽപതുകാരി. സൗദി വനിതകൾ കായികമേഖലയിലേക്ക് കടന്നുവരുന്ന പുതിയ പ്രവണതയും അവരെ പ്രോൽസാഹിപ്പിക്കുന്ന സർക്കാർ നയവും ഹലയെ ഏറെ ആഹ്ളാദിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.