‘സ്നേഹാദരം’ ഹജ്ജ് വളണ്ടിയർ സംഗമം നടത്തി

മദീന: മദീന കെ.എം.സി.സി ‘സ്നേഹാദരം’ ഹജ്ജ് വളണ്ടിയർ സംഗമം സാലിഹിയ ദൻഹീൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഹജ്ജ്​ സെൽ ചെയർമാൻ ജലീൽ നഹാസ്​ അധ്യക്ഷത വഹിച്ചു. അക്ബർ ചാലിയം ഉദ്ഘാടനം ചെയ്തു. ഡോ. ഖാലിദ്, മുഹമ്മദ് ബക്ഷ് എന്നിവർ മുഖ്യതിഥികളായിരുന്നു. മക്ക കെ.എം.സി.സി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, മദീന കെ.എം.സി.സി നേതാക്കളായ റഷീദ് പേരാമ്പ്ര, ഹംസ പെരിമ്പലം, പി.എം അബ്്ദുൽ ഹഖ്, യൂസുഫ് അലനെല്ലൂർ, നഫ്‌സൽ മാസ്​റ്റർ, ഒ.ഐ.സി.സി പ്രതിനിധി ഹമീദ് പെരുമ്പറമ്പിൽ എന്നിവർ ആശംസകൾ നേർന്നു.

വിവിധ വിംഗുകളുടെ കൺവീനർമാരായ ഫസിലുറഹ്​മാൻ പുറങ്ങ്, മെഹ്ബൂബ് കീഴ്പ്പറമ്പ്, അഷ്‌റഫ് അഴിഞ്ഞിലം, അഹമ്മദ് മുനമ്പം, അഷ്‌റഫ് ഒമാനൂർ എന്നിവർ സംസാരിച്ചു. മുഹമ്മദ് റിപ്പൺ സി.എച്ച് അനുസ്മരണം നടത്തി. നാട്ടിലേക്ക് മടങ്ങുന്ന മദീന കെ.എം.സി.സി വൈസ് പ്രസിഡൻറ്​ റഷീദ് പേരാമ്പ്രക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. ഹജ്ജ്‌ സെൽ കൺവീനർ ഗഫൂർ പട്ടാമ്പി, കോ ഒാർഡിനേറ്റർ നഫ്‌സൽ മാസ്​റ്റർ എന്നിവരെ ആദരിച്ചു. വനിത വളണ്ടിയർമാർക്ക് ഉപഹാരം നൽകി. ഹാജിമാരെ സ്വീകരിച്ച കുട്ടികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. മദീന കെ.എം.സി.സി ജനറൽ സെക്രട്ടറി ശരീഫ് കാസർകോട് സ്വാഗതവും ഗഫൂർ പട്ടാമ്പി നന്ദിയും പറഞ്ഞു.

Tags:    
News Summary - hajj voluntier sangamam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.