ജിദ്ദ: സൗദി കെ.എം.സി.സി ഹജ്ജ് സെല്ലിന് കീഴിൽ ഈ വർഷത്തെ ഹജ്ജ് വേളയിൽ മിനായിൽ സേവനം ചെയ്ത കോട്ടക്കൽ മണ്ഡലത്തിൽനിന്നുള്ള കെ.എം.സി.സി ഹജ്ജ് വളൻറിയർമാരെ അനുമോദിച്ചു. ബഗ്ദാദിയ്യ സഫയർ ഹാളിൽ നടന്ന പരിപാടി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. ‘ഉത്തമ സേവനത്തിന് ഉദാത്ത മാതൃക’ എന്ന മഹത്തായ സന്ദേശം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന കെ.എം.സി.സി വളൻറിയർമാർ ഹാജിമാർക്ക് തുല്യതയില്ലാത്ത സേവന പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹാജിമാരും സൗദി അധികൃതരും കെ.എം.സി.സി ഹജ്ജ് വളൻറിയർമാരുടെ സേവനം കണ്ട് അഭിനന്ദനങ്ങൾ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി അംഗം നാസർ വെളിയങ്കോട്, ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും ഹജ്ജ് വളൻറിയർ ജനറൽ ക്യാപ്റ്റനുമായ ശിഹാബ് താമരക്കുളം, സെൻട്രൽ കമ്മിറ്റി സെക്രട്ടറി നാസർ മച്ചിങ്ങൽ, മലപ്പുറം ജില്ല മുൻ ജനറൽ സെക്രട്ടറി മജീദ് കോട്ടീരി, മങ്കട മണ്ഡലം പ്രസിഡൻറ് അഷ്റഫ് മുല്ലപ്പള്ളി, അസിസ്റ്റൻറ് കോഓഡിനേറ്റർ സമദ് മൂർക്കനാട്, ദമ്മാം കോട്ടക്കൽ മണ്ഡലം പ്രസിഡൻറ് ലത്തീഫ് മുത്തു, കോട്ടക്കൽ മണ്ഡലം ഭാരവാഹികളായ പി.പി. മൊയ്തീൻ എടയൂർ, ടി.കെ. അൻവർ സാദത്ത് കുറ്റിപ്പുറം, പി.എ. റസാഖ് വെണ്ടല്ലൂർ, ഹജ്ജ് വളൻറിയർമാരായ നൗഫൽ പതിയിൽ, ഹൈദർ പൂവ്വാട് എന്നിവർ സംസാരിച്ചു. കോട്ടക്കൽ മണ്ഡലത്തിൽനിന്നുള്ള മുഴുവൻ കെ.എം.സി.സി ഹജ്ജ് വളൻറിയർമാർക്കും ഫലകവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. നജ്മുദ്ദീൻ തറയിൽ ഖിറാഅത്ത് നടത്തി. മണ്ഡലം വൈസ് പ്രസിഡൻറ് അൻവറുദ്ദീൻ പൂവ്വല്ലൂർ സ്വാഗതവും സെക്രട്ടറി സൈനുദ്ദീൻ കോടഞ്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.