ജിദ്ദ: ഹജ്ജ് ടെർമിനലിലെ സേവനങ്ങൾ കാണാൻ വിദേശ മാധ്യമ പ്രവർത്തകരെത്തി. അറബ്, യൂറോപ്പ്, കിഴക്കനേഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ മാധ്യമ പ്രവർത്തകരുൾപ്പെട്ട സംഘമാണ് ജിദ്ദ വിമാനത്താവള ഹജ്ജ് ടെർമിനൽ സന്ദർശിച്ച് തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ നേരിട്ടു കണാനെത്തിയത്. സിവിൽ ഏവിയേഷൻ അസിസ്റ്റൻറ് മുഹമ്മദ് ബിൻ ഉബൈദ് അൽഉതൈബി, സൗദി പാസ്പോർട്ട് മേധാവി ജനറൽ സുലൈമാൻ അൽയഹ്യ തുടങ്ങിയവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. അടുത്തിടെ നടപ്പാക്കിയ മക്ക റോഡ് ഇനീഷ്യേറ്റിവ് പദ്ധതി പാസ്പോർട്ട് മേധാവി സംഘത്തിന് വിശദീകരിച്ചു കൊടുത്തു. ഇൗ വർഷം ഹജ്ജ് സീസണിൽ ദേശീയ, വിദേശ മാധ്യമ പ്രവർത്തകർക്കായി 503 മീഡിയ പാസുകൾ നൽകിയതായി വിമാനത്താവള പബ്ലിക് റിലേഷൻ മീഡിയ മേധാവി തുർക്കി അൽദീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.