ഹജ്ജ്​: രാജാവി​െൻറ അതിഥിതീർഥാടകർ മടങ്ങി

ജിദ്ദ: ഖാദിമുൽ ഹറമൈൻ ഹജ്ജ്​, ഉംറ പദ്ധതിക്കു കീഴിൽ ഹജ്ജിനെത്തിയ മുഴുവൻ തീർഥാടകരും തിരിച്ചുപോയി. 79 രാജ്യങ്ങളിൽനിന്നായി 6500 തീർഥാടകരാണ്​ ഇത്തവണ മതകാര്യ വകുപ്പ്​ മേൽനോട്ടം വഹിക്കുന്ന ഹജ്ജ്​ പദ്ധതിക്കു കീഴിലെത്തിയത്​. ഫലസ്​തീൻ, ന്യൂസി​ലൻഡ്​, യമൻ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരും സംഘത്തിലുണ്ട്​. ലോക മുസ്​ലിംകൾക്ക്​ നൽകുന്ന വലിയ സേവനമാണ്​ സൽമാൻ രാജാവി​​െൻറ പേരിലുള്ള ഹജ്ജ്​ ഉംറ പദ്ധതിയെന്ന്​ മതകാര്യ വകുപ്പ്​ മന്ത്രി ഡോ. അബ്​ദുൽ ലത്തീഫ്​ ബിൻ അബ്​ദുൽ അസീസ്​ ആലു ശൈഖ്​ പറഞ്ഞു. ലോകത്തെ മുസ്​ലിം നേതാക്കൾക്കും രാഷ്​ട്രീയ, മതരംഗത്തെ പ്രമുഖർക്കും ചിന്തകന്മാർക്കും സാഹോദര്യബന്ധങ്ങൾ ഉൗട്ടിയുറപ്പിക്കാനുള്ള അവസരംകൂടിയാണിത്​. എല്ലാ അതിഥികളും സ്വദേശങ്ങളിലേക്ക്​ തിരിച്ചുപോയി. സുഗമമായി ഹജ്ജ്​ നിർവഹിക്കാനുള്ള എല്ലാ സൗകര്യവും അതിഥികൾക്ക്​ മന്ത്രാലയം ഒരുക്കിയിരുന്നതായും മതകാര്യ വകുപ്പ്​ മന്ത്രി പറഞ്ഞു.
Tags:    
News Summary - hajj-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.