സുഡാനിൽനിന്നുള്ള ആദ്യ ഹജ്ജ് സംഘത്തെ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range ഹജ്ജ്: സുഡാനിൽനിന്നുള്ള തീർഥാടകരെത്തി
ജിദ്ദ: സുഡാനിൽനിന്നുള്ള ആദ്യ ഹജ്ജ് സംഘം പുണ്യഭൂമിയിലെത്തി. കപ്പൽവഴി ജിദ്ദ തുറമുഖത്തെത്തിയ ആദ്യസംഘത്തെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ തീർഥാടകർക്കായുള്ള മുത്വവ്വഫ് കമ്പനി മേധാവികൾ ചേർന്ന് പൂക്കളും സംസമും നൽകി സ്വീകരിച്ചു.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിൽ സൗദി അറേബ്യ നടത്തിക്കൊണ്ടിരിക്കുന്ന മഹത്തായ സേവന പ്രവർത്തനങ്ങളെ സുഡാനീസ് തീർഥാടകർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.