ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും കാ​ലാ​വ​ധി​യും പ​രി​ശോ​ധി​ക്കു​ന്ന മ​ക്ക

മു​നി​സി​പ്പാ​ലി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ൻ 

ഹ​ജ്ജ് തീ​ർ​ഥാ​ട​നം; സ​മ​ഗ്ര പ​ദ്ധ​തി​ക​ളു​മാ​യി മ​ക്ക മു​നി​സി​പ്പാ​ലി​റ്റി; 22,000 ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​രെ വി​ന്യ​സി​ച്ചു

മ​ക്ക: ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മ​ക്ക​യി​ലും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലും വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളു​മാ​യി മ​ക്ക മു​നി​സി​പ്പാ​ലി​റ്റി. ദൈ​വ​ത്തി​െൻറ അ​തി​ഥി​ക​ളാ​യി എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ത​ട​സ്സ​മി​ല്ലാ​ത്ത​തും മി​ക​ച്ച​തു​മാ​യ മു​ൻ​സി​പ്പ​ൽ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ധി​കൃ​ത​ർ സ​മ​ഗ്ര​മാ​യ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ന മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി 22,000-ത്തി​ല​ധി​കം ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​രെ​യാ​ണ് മു​നി​സി​പ്പാ​ലി​റ്റി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളോ​ടും ഉ​ട​ന​ടി പ്ര​തി​ക​രി​ക്കു​ന്ന​തി​നും സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ഇ​വ​ർ 24 മ​ണി​ക്കൂ​റും ഷി​ഫ്റ്റു​ക​ളാ​യി ജോ​ലി ചെ​യ്യും.

ഫീ​ൽ​ഡ് ജീ​വ​ന​ക്കാ​രു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി 3,000-ത്തി​ല​ധി​കം അ​ത്യാ​ധു​നി​ക യ​ന്ത്ര​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. തീ​ർ​ഥാ​ട​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷി​ത​ത്വ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി. ഇ​തി​െൻറ ഭാ​ഗ​മാ​യി അ​ഞ്ച് സ്ഥി​രം-​മൊ​ബൈ​ൽ ല​ബോ​റ​ട്ട​റി​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ നി​ന്നും വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന 1,300-ല​ധി​കം സാ​മ്പി​ളു​ക​ൾ പ്ര​തി​ദി​നം പ​രി​ശോ​ധി​ച്ച് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​ൻ ഈ ​അ​ത്യാ​ധു​നി​ക ലാ​ബു​ക​ൾ​ക്ക് സാ​ധി​ക്കും. തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​യും മ​ക്ക​യി​ലെ പ്ര​ധാ​ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ശു​ചി​ത്വം ഉ​റ​പ്പാ​ക്കാ​ൻ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

13,000-ത്തി​ല​ധി​കം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ഇ​തി​നാ​യി മാ​ത്രം വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ, പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലും മ​ക്ക​യി​ലെ കേ​ന്ദ്ര മേ​ഖ​ല​ക​ളി​ലു​മാ​യി 88,000 വേ​സ്റ്റ് ബി​ന്നു​ക​ളും, മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടു​ന്ന​ത് ത​ട​ഞ്ഞ് ദ്രു​ത​ഗ​തി​യി​ൽ നി​ർ​മ്മാ​ർ​ജ്ജ​നം ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള 1,235 അ​ത്യാ​ധു​നി​ക കം​പ്ര​സ​ർ ബോ​ക്സു​ക​ളും സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. ഫീ​ൽ​ഡ് ത​ല സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി 66 മു​നി​സി​പ്പ​ൽ സ​ർ​വി​സ് സെ​ന്റ​റു​ക​ൾ സ​ജീ​വ​മാ​ക്കി. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ 95 എ​മ​ർ​ജ​ൻ​സി ടീ​മു​ക​ളെ​യും വി​വി​ധ ത​ന്ത്ര​പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ ഹ​ജ്ജ് പ്ലാ​നി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കു​ന്ന​തി​നും പ്ര​ക​ട​ന​ക്ഷ​മ​ത വി​ല​യി​രു​ത്തു​ന്ന​തി​നു​മാ​യി ഏ​റ്റ​വും പു​തി​യ ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സ്മാ​ർ​ട്ട് സം​വി​ധാ​ന​ങ്ങ​ളു​മാ​ണ് മു​നി​സി​പ്പാ​ലി​റ്റി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് വി​പു​ല​മാ​യ ആ​രോ​ഗ്യ​സു​ര​ക്ഷ

  • ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം സേ​വ​ന​ങ്ങ​ൾന​ൽ​കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം 138 ശ​സ്ത്ര​ക്രി​യ​ക​ൾ പൂ​ർ​ത്തി​യാ​യി

മ​ക്ക: സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​ഷ​ൻ 2030-​െൻ​റ ഭാ​ഗ​മാ​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ മു​ൻ​നി​ർ​ത്തി വി​പു​ല​മാ​യ ആ​രോ​ഗ്യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി. ഹ​ജ്ജ് സീ​സ​ണി​െൻറ തു​ട​ക്കം മു​ത​ൽ ദു​ൽ​ഹ​ജ്ജ് ഒ​ന്ന് വ​രെ 2,12,000 ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളാ​ണ് മ​ന്ത്രാ​ല​യം ന​ൽ​കി​യ​ത്. പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ൽ വി​ന്യ​സി​ച്ച ദ്രു​ത​ക​ർ​മ ഫീ​ൽ​ഡ് മെ​ഡി​ക്ക​ൽ സം​ഘ​ങ്ങ​ൾ, ക​ടു​ത്ത ചൂ​ടു​മൂ​ലം സൂ​ര്യാ​ത​പം ഉ​ണ്ടാ​യ 10 പേ​ർ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കി. കൂ​ടാ​തെ, 937 എ​ന്ന ഏ​കീ​കൃ​ത കോ​ൾ സെ​ന്റ​ർ വ​ഴി 11,000 ഫോ​ൺ കോ​ളു​ക​ൾ കൈ​കാ​ര്യം ചെ​യ്തു.

സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം 21,000-ത്തി​ല​ധി​കം തീ​ർ​ഥാ​ട​ക​ർ പ്രാ​ഥ​മി​ക-​അ​ടി​യ​ന്തി​ര കേ​ന്ദ്ര​ങ്ങ​ളെ​യും, 14,600 പേ​ർ എ​മ​ർ​ജ​ൻ​സി വി​ഭാ​ഗ​ങ്ങ​ളെ​യും, 1,711 പേ​ർ ഒ​പി വി​ഭാ​ഗ​ങ്ങ​ളെ​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. വി​വി​ധ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ 2,150 പേ​രെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ​ക്കാ​യി 138 ജീ​വ​ൻ​ര​ക്ഷാ ശ​സ്ത്ര​ക്രി​യ​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി; ഇ​തി​ൽ 87 എ​ണ്ണം ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ കാ​ഥെ​റ്റ​റൈ​സേ​ഷ​നും 7 എ​ണ്ണം ഓ​പ​ൺ ഹാ​ർ​ട്ട് ശ​സ്ത്ര​ക്രി​യ​ക​ളു​മാ​ണ്. മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സു​ര​ക്ഷി​ത​മാ​യ ചി​കി​ത്സ ഹ​ജ്ജ് സീ​സ​ൺ ഉ​ട​നീ​ളം ഉ​റ​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു.

Tags:    
News Summary - Hajj pilgrimage; Mecca Municipality with comprehensive plans; 22,000 field workers deployed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.