പത്തനംതിട്ട സ്വദേശിയായ ഹജ്ജ് തീർത്ഥാടകൻ മക്കയിൽ മരിച്ചു

മക്ക: പത്തനംതിട്ട സ്വദേശിയായ ഹജ്ജ് തീർത്ഥാടകൻ സലീം റാവുത്തർ (72) മക്കയിൽ മരിച്ചു. ഭാര്യയോടൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് നിർവഹിക്കാനെത്തിയതായിരുന്നു.

ഹജ്ജ് കർമങ്ങൾക്കിടെ അസുഖബാധിതനാവുകയായിരുന്നു. മക്കയിലെ അൽ നൂർ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ രണ്ടാഴ്ചയായി ചികിത്സയിൽ കഴിയുകയായിരുന്നു. കടുത്ത ന്യൂമോണിയയെ തുടർന്നായിരുന്നു മരണം. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ കബറടക്കും.

Tags:    
News Summary - Hajj pilgrim from Pathanamthitta dies in Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.