Posted On
date_range Updated On
date_range കാസർകോട് സ്വദേശിനിയായ ഹജ്ജ് തീർഥാടക മക്കയിൽ മരിച്ചു
മക്ക: ഈ വർഷത്തെ ഹജ്ജിനെത്തിയ മലയാളി തീർഥാടക നിര്യാതയായി. കാസർകോട് കള്ളക്കട്ട വിദ്യാനഗർ സ്വദേശി റുഖിയ (50) ആണ് മക്കയിൽ മരിച്ചത്.
ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭർത്താവ് അഹമ്മദ് കുഞ്ഞിയുടെ കൂടെ കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കണ്ണൂരിൽനിന്നും ഹജ്ജിനെത്തിയതായിരുന്നു ഇവർ. ഇന്ത്യൻ ഹജ്ജ് മിഷന്റെ മക്ക അസീസിയയിലെ 334ാം നമ്പർ കെട്ടിടത്തിലായിരുന്നു താമസം.
ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മദീന സന്ദർശനത്തിന് പുറപ്പെടാനിരിക്കുകയായിരുന്നു. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.