ഹജ്ജ് മുന്നൊരുക്കത്തിെൻറ ഭാഗമായി സൗദി വടക്കൻ അതിർത്തി കവാടം ഹജ്ജ് മന്ത്രി ഡോ. തൗഫീഖ് അൽറബീഅയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചപ്പോൾ
ജിദ്ദ: രാജ്യത്തെ വടക്കൻ മേഖല അതിർത്തി കവാടമായ ‘അറാർ ജദീദ്’ സൗദി ഹജ്ജ് -ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ഇതുവഴി എത്തുന്ന തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ വിലയിരുത്താനാണ് സംഘം അറാർ ജദീദിലെത്തിയത്.
കവാടത്തിലെത്തിയ ഇറാഖി തീർഥാടകരെ ഹജ്ജ് മന്ത്രിയും സംഘവും സ്വീകരിക്കുകയും സംവിധാനങ്ങൾ പരിശോധിക്കുകയും ചെയ്തു. ഇറാഖിൽനിന്ന് തീർഥാടകർ കരമാർഗം സൗദിയിലേക്ക് പ്രവേശിക്കുന്ന കവാടമാണ് അറാർ ജദീദ്. കഴിഞ്ഞ റമദാനിലാണ് കവാടം വീണ്ടും തുറന്നത്. ഇൗ വർഷം ഉംറ സീസൺ തുടങ്ങിയത് മുതൽ 1,20,000 തീർഥാടകർ അതുവഴി എത്തിയതായാണ് കണക്ക്.
ഹജ്ജ് -ഉംറ മന്ത്രിക്കുപുറമെ സൗദി പാസ്പോർട്ട് മേധാവി ലെഫ്റ്റനൻറ് ജനറൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽയഹ്യ, സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഗവർണർ എൻജി. സുഹൈൽ ബിൻ മുഹമ്മദ് അബാനമി, ഗതാഗത, ലോജിസ്റ്റിക് ഡെപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽറുമൈഹ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.