Posted On
date_range Updated On
date_range ഹജ്ജ്: ബലി കൂപ്പണ് 450 റിയാൽ
ജിദ്ദ: ഹജ്ജ് തീർഥാടകർക്ക് ബലി കൂപ്പൺ നിരക്ക് 450 റിയാലായി നിശ്ചയിച്ചു. മൊബൈലി, അൽറജ്ഹി ബാങ്ക്, സൗദി പോസ്റ്റ് എന്നീ സ്ഥാപനങ്ങൾ വഴിയും ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും കൂപൺ ലഭിക്കുമെന്ന് പദ്ധതി നടപ്പിലാക്കുന്ന ഇസ്ലാമിക് ഡെവലപ്മെൻറ് ബാങ്ക് ചെയർമാൻ ഡോ. ബന്ദർ ഹജ്ജാർ അറിയിച്ചു.
ഹജ്ജിന്റെ പ്രധാന കർമമായ ബലിയറുക്കൽ നിർവഹിക്കാൻ ഹാജിമാർക്ക് ഏറെ സൗകര്യം നൽകുന്നതാണ് പദ്ധതി. ലോകത്തിന്‍റെ ഏത് ഭാഗത്തു നിന്നും വിശ്വാസികൾക്ക് ഒാൺലൈൻ വഴി കൂപ്പണുകൾ വാങ്ങി ബലികർമം നിർവഹിക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.