ജിദ്ദ: ഇന്ത്യൻ ഹാജിമാരെ കപ്പൽ മാർഗം സൗദി അറേബ്യയിലെത്തിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം കേരളത്തെ സംബന്ധിച്ച് അപ്രായോഗികമാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി പറഞ്ഞു. പ്രായമുള്ള ഹാജിമാർക്ക് ദിവസങ്ങളോളം കപ്പലിൽ യാത്ര ചെയ്യലും അതു കഴിഞ്ഞ് ഹജ്ജ് കർമങ്ങളിലേർപെടലും പ്രയാസങ്ങളുണ്ടാക്കും.
കേരളത്തിൽ നിന്ന് പ്രായം കൂടിയ ആളുകളാണ് കൂടുതലായി ഹജ്ജിനെത്തുന്നത്. കടൽമാർഗമുള്ള യാത്ര അവർക്ക് വലിയ പ്രയാസങ്ങളുണ്ടാക്കും. ഇൗ വിഷയത്തിൽ സാമ്പത്തികലാഭം നോക്കിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദയിൽ ഗൾഫ് മാധ്യമം^മീഡിയ വൺ ഒാഫിസ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ. ഹജ്ജ് നയം 2018 രൂപവത്കരിക്കുന്നതിെൻറ ഭാഗമായാണ് അടുത്ത വർഷം മുതൽ കപ്പൽമാർഗം ഹാജിമാരെ കൊണ്ടു വരുന്നതിന് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. കൊച്ചി, മുംബൈ, കോൽക്കത്ത തുറമുഖങ്ങൾആണ് പരിഗണിക്കുന്നത്. പക്ഷെ കേരളത്തെ സംബന്ധിച്ച് ഇത് തീർത്തും അപ്രായോഗികമാണ്. ഹജ്ജ് സബ്സിഡി നാമമാത്രമാണ്. വിമാനക്കമ്പനികൾ അമിതനിരക്ക് ഇൗടാക്കുന്നത് ഒഴിവാക്കിയാൽ മതി. ഇതിന് കേരന്ദസർക്കാർ നടപടി സ്വീകരിച്ചാൽ മതി.
ഇത്തവണ കേരളത്തിൽ നിന്നുള്ള ഹാജിമാരെ ഒരുമിച്ച് താമസിപ്പിക്കാൻ സൗകര്യമേർപെടുത്തണമെന്ന് ഇന്ത്യൻ കോൺസൽ ജനറലിനെ നേരിൽ കണ്ട് ആവശ്യപ്പെട്ടതായി ഹജ്ജ് കമ്മിറ്റി ചെയർമാൻ പറഞ്ഞു. കൂടുതൽ മലയാളി ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനം ലഭ്യമാക്കണമെന്ന് കോൺസൽ ജനറൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് നടപടികൾ സ്വീകരിക്കും.കേരള ഹാജിമാർക്ക് ഭക്ഷണം കാറ്ററിങ് കമ്പനി വഴി ലഭ്യമാക്കാൻ കോൺസുലേറ്റിെൻറ സഹകരണത്തോടെ പദ്ധതി തയാറാക്കും. വിമാനത്താവളത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് കാലതാമസം ഒഴിവാക്കുന്നതിനും സേവനം കുറ്റമറ്റതാക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് കോൺസൽ ജനറൽ ഉറപ്പു നൽകിയതായി ഹജ്ജ് കമ്മിറ്റി ചെയർമാൻ പറഞ്ഞു. മദീനയിലേക്കുള്ള ബസുകൾ കുറ്റമറ്റതാവാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.