മക്ക: ദുൽഹജ്ജ് പത്തിലെ തിരക്ക് പിടിച്ച കർമങ്ങൾ കഴിഞ്ഞ് ഹജ്ജിെൻറ നാലാം ദിനത്തിൽ തീർഥാടകർ മിനായിലെ കൂടാരങ്ങളിൽ വിശ്രമത്തിൽ. ജംറയിലെ കല്ലേറ് മാത്രമാണ് ബുധനാഴ്ച പലർക്കും പൂർത്തിയാക്കാനുള്ളത്. അധികൃതർ നിശ്ചയിച്ച സമയം നോക്കി കല്ലേറ് കർമത്തിന് പോയി ഹാജിമാർ തമ്പിൽ തിരിച്ചെത്തുന്നു. ലക്ഷക്കണക്കിന് ആളുകൾ ഒരേസമയം ഒഴുകിവന്നിട്ടും ജംറാത്ത് ശാന്തമാണ്.പല കൈവഴികളിലൂടെ ഒഴുകുന്ന മഹാ നദിപോലെയാണിവടുത്തെ കാഴ്ചകൾ. വിശാലമായ സൗകര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും ഉള്ളതിനാൽ പറയത്തക്ക പ്രയാസമോ അനിഷ്ട സംഭവങ്ങളോ റിപ്പോർട്ട് ചെയ്തില്ല. അതേ സമയം കൊടും ചൂടാണ് മിനയിൽ. 42 ഡിഗ്രിയാണ് അന്തരീക്ഷ ഉൗഷ്മാവ്. അതിെൻറ അസ്വസ്ഥതകൾ ഹാജിമാർക്കുണ്ട്. മലയാളിഹാജിമാർക്ക് പറ്റിയ ഭക്ഷണമല്ല ലഭിക്കുന്നത് എന്ന പരാതിയുമുണ്ട്. കേരളത്തിൽ നിന്നുള്ളവർ ഭൂരിപക്ഷവും ഹജ്ജിെൻറ ഭാഗമായ കഅബ പ്രദക്ഷിണവും സഫ^മർവ മലകൾക്കിടയിലെ നടത്തവും നിർവഹിക്കുന്നത് ബുധനാഴ്ചയാണ്. ഹറമിൽ ചൊവ്വാഴ്ച ഉണ്ടായത്ര തിരക്ക് ഇന്നില്ല. ചൂട് കാരണം പലരും ത്വവാഫ് രാത്രിയിലേക്ക് മാറ്റിയതിനാൽ മത്വാഫിൽ മാത്രമാണ് തിരക്ക്. മുകളിലെ നിലകൾ ഒഴിഞ്ഞുകിടക്കുന്നു. സഫ^മർവക്കിടയിലെ നടത്തം വെയിലത്തല്ലാത്തതിനാൽ ഹാജിമാർക്ക് അത് വലിയ പ്രയാസങ്ങൾ ഉണ്ടാക്കുന്നില്ല. മക്കയിലും മിനായിലും പകലിനേക്കാൾ സജീവമാവുന്നത് രാത്രിയിലാണ്. ഹജ്ജിെൻറ ഭാഗമായ ബലികർമ പ്രകിയകൾ സജീവമായി തുടരുകയാണ്. 40,000 ജോലിക്കാരാണ് ഇൗ ജോലിയിൽ ഏർപെട്ടിരിക്കുന്നത്. ബലിമാംസം മക്ക ഹറം പരിസരത്തെ ദരിദ്രർക്ക് എത്തിക്കുന്ന നടപടികൾക്ക് ബുധനാഴ്ച തുടക്കമായി. മുടിയെടുക്കൽ കേന്ദ്രങ്ങൾ പതിവുപേലെ സജീവം. 26 മണിക്കൂറിനുള്ളിൽ 450 പേരുടെ തല മുണ്ഡനം ചെയ്തതായി ഇൗ മേഖലിയിൽ പ്രവർത്തിക്കുന്നയാൾ പറഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ ഇവിടെ ടോക്കൺ സംവിധാനമാണ്. ആയിരക്കണക്കിനാളുകളാണ് ഇൗ ജോലിയിൽ വിശ്രമമില്ലാതെ പണിയെടുക്കുന്നത്. ഭൂരിഭാഗം ഹാജിമാർക്കും മിനയിലെ അവസാനത്തെ രാത്രിയാണ് ഇന്ന്. കർമങ്ങൾ എല്ലാം പൂർത്തിയാക്കി വ്യാഴാഴ്ച വൈകുന്നേരത്തോടെ മിനയോട് വിട പറയുമിവർ. സ്വാഭാവികമായ പ്രയാസങ്ങളും ത്യാഗങ്ങളുമൊക്കെയുണ്ടായിരുന്നെങ്കിലും ഇൗ പുണ്യതാഴ്വരയോട് വിടപറയുേമ്പാൾ ഹാജിമാരുടെ കണ്ണ് നിറയാതിരിക്കില്ല. ഇവിടുത്തെ പ്രഭാതങ്ങളും പകൽേപാലെ ഉണർന്നിരിക്കുന്ന രാവുകളും തീർഥാടകെൻറ ഹൃദയങ്ങളെ അത്രമേൽ കീഴടക്കിയിരിക്കുന്നു. അതിൽ പരമാണ് ഇവിടെ വിടർന്ന സൗഹൃദങ്ങൾ. പല ദേശക്കാർ സ്നേഹം കൊണ്ടും കൊടുത്തും നൻമകൾ പങ്കുവെച്ചും ഒരുമിച്ച് കഴിഞ്ഞ് പിരിയുേമ്പാൾ വിരഹത്തിെൻറ കൂടാരമാവും മിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.