ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ ഹഫർ ഒ.ഐ.സി.സി മധുരവിതരണം നടത്തിയപ്പോൾ
ഹഫർ: ഒ.ഐ.സി.സി ഹഫർ അൽ ബാത്വിൻ കമ്മിറ്റി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ ആര്യാടൻ ഷൗക്കത്തിന്റെ വിജയം വിവിധ പ്രദേശങ്ങളിൽ മധുരവിതരണം നടത്തി ആഘോഷിച്ചു. അതിശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയം കോൺഗ്രസിനും യു.ഡി.എഫിനും പകരുന്ന ആത്മവിശ്വാസം ഒട്ടും ചെറുതായിരിക്കില്ലന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും നിയമസഭയിലെയും തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തിൽ, അതിന് തൊട്ടുമുമ്പുള്ള ഈ വിജയം യു.ഡി.എഫ് പ്രവർത്തകരിൽ വലിയ ആവേശം സൃഷ്ടിച്ചിരിക്കുകയാണെന്നും നിയമസഭ തെരഞ്ഞെടുപ്പ് വരെ നിലനിർത്താൻ നേതാക്കൾക്കും പ്രവർത്തകർക്കും കഴിയണമെന്നും പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റുമാരായ ജിതേഷ് തെരുവത്ത്, അനൂപ് പ്രഭാകരൻ, ജോയന്റ് ട്രഷറർ ജോമോൻ ജോസഫ്, നിർവാഹക സമിതി അംഗങ്ങളായ ഷാനവാസ് മതിലകം, അബ്ദുൽ ഗഫൂർ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.