‘ഹാദിയ വിമൻസ് അക്കാദമി’യുടെ പുരസ്കാര വിതരണം

മദീന: ഐ.സി.എഫ് ഗൾഫ്കൗൺസിൽ ‘ഹാദിയ വിമൻസ് അക്കാദമി’യുടെ പുരസ്കാര വിതരണം വിവിധ പരിപാടികളോടെ നടന്നു.
ഐ.സി.എഫ് നാഷനൽ പ്രസിഡൻറ് സയ്യിദ് ഹബീബ് അൽബുഖാരി അധ്യക്ഷത വഹിച്ചു. എസ്​.എസ്​.എഫ്​ സംസ്ഥാന പ്രസിഡൻറ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി ഉദ്ഘാടനം ചെയ്തു. ‘ഹാപ്പി ഫാമിലി’ എന്ന വിഷയത്തിൽ അബ്​ദ​ുൽ സലാം സഖാഫി പാലടുക്ക ക്ലാസെടുത്തു. കുട്ടികൾക്ക് കിഡ്സ് സബ്ജൂനിയർ, ജൂനിയർ സീനിയർ വിഭാഗങ്ങളിലായി കളറിംഗ്, പെൻസിൽ ഡ്രോയിംഗ്, വാട്ടർ ഫില്ലിംഗ്, ലമൺ ടീസ്പൂൺ, കമ്പവലി, മ്യൂസിക്കൽ ചെയർ മത്സരങ്ങൾ നടന്നു. ഒന്നാം സെമസ്​റ്റർ പരീക്ഷ റാങ്ക്​ ജേതാക്കൾക്ക് മുംതാസ് സലീം പാലച്ചിറ, ആയിശ ബഷീർ ഉള്ളണം, മുംതാസ് അശ്റഫ് ഓച്ചിറ, ഫാത്വിമ അബ്​ദുൽ സത്താർ, റഹ്​മത്ത് ജലീൽ, ഹബീബ അബ്​ദുൽ റഹ്​മാൻ എന്നിവർ ഉപഹാരം വിതരണം ചെയ്​തു. ബായാർ തങ്ങൾ പ്രഭാഷണം നടത്തി. പട്ടുവം മുഹമ്മദ് അമാനിയുടെ നേതൃത്വത്തിൽ ബുർദ ആലാപനം നടന്നു.
ഐ.സി.എഫ് നാഷനൽ ജനറൽ സെക്രട്ടറി ബഷീർ ഹുസൈൻ സ്വാഗതവും നജ്മുദ്ദീൻ അഹ്സനി നന്ദിയും പറഞ്ഞു. മുഹിയുദ്ദീൻ സഖാഫി, നിസാം കൊല്ലം, കരീം സഖാഫി, സഈദ് കൊല്ലം എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Hadiya Women's academy, Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.