യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത മ​റ്റ്​ രാ​ജ്യ​ങ്ങ​ളു​ടെ മ​ന്ത്രി​മാ​ർ

ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തെ നേ​രി​ടാ​ൻ ഗ​ൾ​ഫ് ഐ​ക്യ​ദാ​ർ​ഢ്യം

റി​യാ​ദ്: ജോ​ർ​ദാ​നു പു​റ​മേ ജി.​സി.​സി രാ​ജ്യ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗം ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ചു. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ് വ​ഴി ചേ​ർ​ന്ന അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ൽ മേ​ഖ​ല​യി​ലെ സു​ര​ക്ഷാ സാ​ഹ​ച​ര്യ​ങ്ങ​ൾ മ​ന്ത്രി​മാ​ർ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു. ഏ​തെ​ങ്കി​ലും ഒ​രു അം​ഗ​രാ​ജ്യ​ത്തി​ന് നേ​രെ​യു​ള്ള ആ​ക്ര​മ​ണം കൗ​ൺ​സി​ലി​ലെ മു​ഴു​വ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കും എ​തി​രാ​യ നേ​രി​ട്ടു​ള്ള ആ​ക്ര​മ​ണ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് യോ​ഗം പ്ര​ഖ്യാ​പി​ച്ചു.

ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ സം​സാ​രി​ക്കു​ന്നു

ഇ​റാ​ൻ ന​ട​ത്തു​ന്ന ഈ ​സൈ​നി​ക നീ​ക്ക​ങ്ങ​ൾ രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​രം, അ​യ​ൽ​പ​ക്ക ബ​ന്ധ​ങ്ങ​ൾ, അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ, യു.​എ​ൻ പ്ര​മേ​യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് കൗ​ൺ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. സി​വി​ലി​യ​ന്മാ​രെ​യും സി​വി​ലി​യ​ൻ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ടു​ന്ന​ത് അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണ്. അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ അ​വി​ഭാ​ജ്യ​മാ​ണെ​ന്നും സം​യു​ക്ത പ്ര​തി​രോ​ധ ക​രാ​ർ അ​നു​സ​രി​ച്ച് ഇ​തി​നെ നേ​രി​ടു​മെ​ന്നും മ​ന്ത്രി​മാ​ർ വ്യ​ക്ത​മാ​ക്കി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭാ ചാ​ർ​ട്ട​റി​ലെ ആ​ർ​ട്ടി​ക്കി​ൾ (51) പ്ര​കാ​രം വ്യ​ക്തി​ഗ​ത​മാ​യും കൂ​ട്ടാ​യും സ്വ​യം പ്ര​തി​രോ​ധി​ക്കാ​നു​ള്ള നി​യ​മ​പ​ര​മാ​യ അ​വ​കാ​ശം ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ​ക്കു​ണ്ടെ​ന്നും യോ​ഗം ഓ​ർ​മ്മി​പ്പി​ച്ചു.

ഇ​റാ​ൻ വി​ക്ഷേ​പി​ച്ച മി​സൈ​ലു​ക​ളെ​യും ഡ്രോ​ണു​ക​ളെ​യും ഉ​യ​ർ​ന്ന പ്രൊ​ഫ​ഷ​ണ​ലി​സ​ത്തോ​ടെ ത​ട​യു​ക​യും ഭീ​ഷ​ണി നി​ർ​വീ​ര്യ​മാ​ക്കു​ക​യും ചെ​യ്ത അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ സാ​യു​ധ സേ​ന​ക​ളെ​യും വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളെ​യും കൗ​ൺ​സി​ൽ അ​ഭി​ന​ന്ദി​ച്ചു. ജീ​വ​നും സു​പ്ര​ധാ​ന ആ​സ്തി​ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​ൽ സൈ​ന്യം പു​ല​ർ​ത്തി​യ കാ​ര്യ​ക്ഷ​മ​ത എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണെ​ന്ന് മ​ന്ത്രി​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ നി​ര​ന്ത​ര​മാ​യ ന​യ​ത​ന്ത്ര ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും ഇ​റാ​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ത​ങ്ങ​ളു​ടെ മ​ണ്ണ് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടും ഇ​റാ​ൻ ആ​ക്ര​മ​ണം തു​ട​രു​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്.

മേ​ഖ​ല​യി​ലെ സു​ര​ക്ഷ​യും വി​ത​ര​ണ ശൃം​ഖ​ല​ക​ളു​ടെ സു​ഗ​മ​മാ​യ നീ​ക്ക​വും ഉ​റ​പ്പാ​ക്കാ​ൻ ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണം. അ​റേ​ബ്യ​ൻ ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സ്ഥി​ര​ത ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ​യും ഊ​ർ​ജ്ജ വി​പ​ണി​യു​ടെ​യും നി​ല​നി​ൽ​പ്പി​ന് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും കൗ​ൺ​സി​ൽ ഓ​ർ​മ്മി​പ്പി​ച്ചു.

ആ​ക്ര​മ​ണ​ങ്ങ​ളെ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി അ​പ​ല​പി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​ഹ്വാ​നം ചെ​യ്തു. സ​മാ​ധാ​ന​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​ൻ യു.​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ പി​ന്തു​ണ അ​റി​യി​ച്ച സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ൾ​ക്ക് ജി.​സി.​സി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് എ​പ്പോ​ഴും സം​ഭാ​ഷ​ണ​ത്തി​ന്റെ പാ​ത​യാ​ണ് ജി.​സി.​സി ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും ഇ​തി​നാ​യി ഒ​മാ​ൻ ന​ട​ത്തു​ന്ന മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു. ഇ​ര​യാ​യ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ കൗ​ൺ​സി​ൽ അ​നു​ശോ​ച​നം അ​റി​യി​ക്കുകയും ആക്രമണത്തിൽ പരിക്കേറ്റവർക്കുവേണ്ടി പ്രാ​ർ​ത്ഥി​ക്കു​ക​യും ചെ​യ്തു.

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ, വി​വി​ധ ജി.​സി.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ, ബ​ഹു​രാ​ഷ്ട്ര അ​ന്താ​രാ​ഷ്ട്ര കാ​ര്യ​ങ്ങ​ളു​ടെ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ. ​അ​ബ്​​ദു​റ​ഹ്മാ​ൻ അ​ൽ​റാ​സി, ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ നാ​സ​ർ അ​ൽ​ഗ​നൂം, ജി.​സി.​സി വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ ബി​ൻ സ​ഈ​ദ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Gulf unity to confront Iranian aggression

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.