യാം​ബു മ​ല​ബാ​ർ എ​ഫ്.​സി സം​ഘ​ടി​പ്പി​ച്ച വെ​റ്റ​റ​ൻ​സ്‌ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ ജേ​താ​ക്ക​ളാ​യ ഗ​ൾ​ഫ് സ്​​റ്റോ​ർ എ​ഫ്.​സി ടീം ​ക​പ്പു​മാ​യി

മ​ല​ബാ​ർ എ​ഫ്.​സി വെ​റ്റ​റ​ൻ​സ്‌ ഫു​ട്ബാ​ൾ അ​ൽ ഫ​ലാ​ഹി​നെ ത​ക​ർ​ത്ത് ഗ​ൾ​ഫ് സ്റ്റോ​ർ എ​ഫ്.​സി​ക്ക് കി​രീ​ടം

യാം​ബു: യാം​ബു മ​ല​ബാ​ർ എ​ഫ്.​സി.​യു​ടെ 18-ാമ​ത് അ​ക്നെ​സ് സൂ​പ്പ​ർ ക​പ്പ് 2026 സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച വെ​റ്റ​റ​ൻ​സ്‌ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ യാം​ബു ഗ​ൾ​ഫ് സ്​​റ്റോ​ർ എ​ഫ്.​സി ജേ​താ​ക്ക​ളാ​യി. യാം​ബു റ​ദ്​​വ ഫ്ല​ഡ് ലി​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യി ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ, എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് അ​ൽ ഫ​ലാ​ഹ് എ​ലൈ​റ്റ് എ​ഫ്.​സി ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഗ​ൾ​ഫ് സ്​​റ്റോ​ർ എ​ഫ്.​സി കി​രീ​ടം ചൂ​ടി​യ​ത്.

40 വ​യ​സി​ന് മു​ക​ളി​ലു​ള്ള ക​ളി​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെൻറി​ൽ നാ​ല് പ്ര​മു​ഖ ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്. കു​ടും​ബ​ങ്ങ​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് വെ​റ്റ​റ​ൻ​സ് താ​ര​ങ്ങ​ളു​ടെ പോ​രാ​ട്ടം കാ​ണാ​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഗ​ൾ​ഫ് സ്​​റ്റോ​ർ എ​ഫ്.​സി​യി​ലെ ജ​സീ​ർ കാ​ളി​കാ​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

വി​ജ​യി​ക​ളാ​യ ടീ​മി​നു​ള്ള ട്രോ​ഫി ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി ക​ൺ​വീ​ന​ർ റ​സാ​ഖ് മ​ണ്ണാ​ർ​ക്കാ​ട് വി​ത​ര​ണം ചെ​യ്തു. ടൂ​ർ​ണ​മെൻറി​ലെ മ​റ്റു വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഫു​ട്ബാ​ൾ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും കൈ​മാ​റി. മ​ല​ബാ​ർ എ​ഫ്.​സി പ്ര​സി​ഡ​ൻ​റ്​ ഫ​ർ​ഹാ​ൻ മോ​ങ്ങം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി യാ​സി​ർ കൊ​ന്നോ​ല തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടൂ​ർ​ണ​മെൻറ്​ ക​മ്മി​റ്റി​യാ​ണ് മ​ത്സ​ര​ങ്ങ​ൾ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച​ത്.

Tags:    
News Summary - Gulf Store FC wins the title after defeating Malabar FC Veterans Football Al Falah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.