ഗള്‍ഫ് ഷീല്‍ഡ് വണ്‍ പരിശീലനം: സൗദി സൈനികർ ഇൗജിപ്​തിൽ

ജിദ്ദ: ഗള്‍ഫ് ഷീല്‍ഡ് വണ്‍ സൈനിക പരിശീലനത്തിന് സൗദി സൈനികർ ഇൗജിപ്​തിൽ. ആറ് രാജ്യങ്ങളാണ് പത്ത് ദിനം നീളുന്ന പരിശീലനത്തിൽ പ​െങ്കടുക്കുന്നത്​. സൗദി അറേബ്യ, യു. എ. ഇ, ഈജിപ്ത്, ബഹ്റൈന്‍, കുവൈത്ത്, ജോർഡന്‍ രാജ്യങ്ങളാണ് സംയുക്ത സൈനികാഭ്യാസത്തില്‍.
ഗള്‍ഫ് രാഷ്​ട്രങ്ങളിലെ സൈനികര്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കുകയാണ് ലക്ഷ്യം. രാജ്യങ്ങള്‍ തമ്മിലെ സൗഹാർദാന്തരീക്ഷം വര്‍ധിപ്പിക്കലും പരിശീനത്തി​​​െൻറ ലക്ഷ്യമാണ്. ആറ് രാജ്യങ്ങളും പരസ്പരം സൈനിക അടവുകള്‍ കൈമാറും. കര, വ്യോമ, നാവിക വിഭാഗങ്ങളാണ് പരിശീലനത്തിൽ പ​െങ്കടുക്കുന്നത്​‍. അവസാന ദിനം നടക്കുന്ന പരിപാടിയില്‍ ആറ് രാജ്യങ്ങളിലേയും മന്ത്രിമാരും സൈനിക തലവന്മാരും പങ്കെടുക്കും.

Tags:    
News Summary - Gulf sheeld one expo, Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.