റിയാദ്: സൗദിയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 25 സ്കൂളുകള്‍ സ്വകാര്യ മേഖലക്ക് നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. സല്‍മാന്‍ രാജാവിെൻറ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് സുപ്രധാന തീരുമാനമെടുത്തത്.‘സ്വതന്ത്രസ്കൂളുകള്‍’ എന്ന പുതിയ തലക്കെട്ടിലാണ് സ്വകാര്യവത്കരണ പദ്ധതി ആരംഭിക്കുന്നത്. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായ സാമ്പത്തിക, വികസന സഭയുടെ നിര്‍ദേശപ്രകാരമാണ് സ്വതന്ത്ര സ്കൂള്‍ പദ്ധതിക്ക് അംഗീകാരം നല്‍കുന്നത്.
സൗദി വിദ്യാഭ്യാസ സമിതിയുടെ മേല്‍നോട്ടത്തിലാകും സ്വകാര്യവത്കരണ നടപടികള്‍ പൂര്‍ത്തീകരിക്കുക.
സൗദി വിഷന്‍ 2030ന്‍െറ ഭാഗമായി സര്‍ക്കാര്‍ ചെലവുകള്‍ കുറക്കാന്‍ കൂടുതല്‍ മേഖലയില്‍ സ്വകാര്യവത്കരണം നടപ്പാക്കുമെന്ന് കിരീടാവകാശി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍, ഊർജം, ശുദ്ധജല വിതരണം, ഗതാഗതം, ടെലികമ്യൂണിക്കേഷന്‍, പെട്രോകെമിക്കല്‍, ധനകാര്യം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകള്‍ സ്വകാര്യവത്കരിക്കാനാണ് സാമ്പത്തിക, വികസന സഭ ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.