റിയാദ്: 45 വർഷമായി ദമ്മാമിൽ പ്രവാസിയും സാമൂഹിക സാംസ്കാരിക രംഗത്ത് സജീവവുമായിരുന്ന കോഴിക്കോട് ചാലപ്പുറം സ്വദേശി കല്ല്യാണ വീട്ടിൽ ഫസലുറഹ്മാൻ (62) നിര്യാതനായി. വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
പരേതനായ പന്തകളക്കം മൂസ കോയ ആണ് പിതാവ്. മാതാവ്: കല്യാണം വീട് അയിഷാബി. ഭാര്യ: പൊന്മച്ചിൻറകം ഹലീമ, മക്കൾ: സഫ്‌വാൻ, റംസി റഹ്മാൻ, ആയിഷ. മരുമക്കൾ: പുതിയ ഒജിൻറകം ആയിഷ, പുതിയ നടുവിലകം ശസ, പുതിയ മാളിയേക്കൽ സാഹിർ. സഹോദരങ്ങൾ: ആബിദ് അലി, യാസിർ അറഫാത്, താഹിറ, ഫൗസിയ, ഹലീമ, മുനിത.
ദമ്മാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ദമ്മാമിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.