സൗദിയിൽ പെട്രോൾ വില കുത്തനെ കുറഞ്ഞു

ജിദ്ദ: സൗദിയിൽ പെട്രോൾ വില കുത്തനെ കുറഞ്ഞു. മെയ്​ 11 ന്​ പുതുക്കിയ നിരക്കനുസരിച്ച്​  നേരത്തെയുള്ളതിനേക്കാൾ ലിറ്ററിന്​ 50 ശതമാനത്തോളം കുറവാണുണ്ടായിരിക്കുന്നത്​. പുതുക്കിയ  നിരക്കനുസരിച്ച്​ 91 ഇനം ​െപട്രോൾ​ ലിറ്ററിന്​ 0.67 റിയാലും 95 ഇനം പെട്രോൾ ലിറ്ററിന്​ 0.82 റിയാലുമാണ്​. 91 ഇനം ലിറ്ററിന്​ 49 ശതമാനവും 95 ഇനത്തിന്​ 44 ശതമാനവുമാണ്​ കുറവുണ്ടായിരിക്കുന്നത്​. ഏപ്രിൽ മാസത്തിൽ 91 ഇനം ലിറ്ററിന്​ 1.31 റിയാലും 95 ഇനം ലിറ്ററിന്​ 1.47 ഉം ആയിരുന്നു. മെയ്​ 11 മുതൽ പുതിയ നിരക്ക്​ പ്രാബല്യത്തിൽ വരും. ആഗോള വിപണിയിലേക്കുള്ള കയറ്റുമതി വിലയിലെ മാറ്റത്തിനുസരിച്ച്​ പെട്രോളി​​െൻറ വില മാറ്റത്തിനു വിധേയമാണെന്ന്​ സൗദി ആരാംകോ കമ്പനി വ്യക്തമാക്കി.
Tags:    
News Summary - reduce petrol price saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.