മങ്കട സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: മലയാളി ഹൗസ്​ ഡ്രൈവർ റിയാദിൽ നിര്യാതനായി. മലപ്പുറം മങ്കട പുഴക്കാട്ടിരി സ്വദേശി കല്ലൻകുന്നൻ മൊയ്ദു (60) ആണ്​ ഞായറാഴ്​ച ​രാത്രി റിയാദിലെ അൽഈമാൻ ആശുപത്രിയിൽ മരിച്ചത്​. പ്രമേഹ, വൃക്കരോഗ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വർഷങ്ങളായി റിയാദ്​ അസീസിയയിൽ ഹൗസ്​ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്​: കുഞ്ഞിമുഹമ്മദ്. മാതാവ്​: തിത്തി. ഭാര്യ: സുലൈഖ. മകൾ: നിഹാല. മരുമകൻ: അബൂ നവാസ്​ (ദുബൈ). മൃതദേഹം റിയാദിൽ ഖബറടക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ്​ മഞ്ചേരിയുടെ നേതൃത്വത്തിൽ നടക്കുന്നു.
Tags:    
News Summary - mankada native died in ksa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.