കോവിഡ് ബാധിച്ചു സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു

ദവാദ്മി: കോവിഡ് ബാധിച്ചു ഒരു മലയാളി കൂടി സൗദി അറേബ്യയിൽ മരിച്ചു. മലപ്പുറം മഞ്ചേരി മഞ്ഞപ്പറ്റ സ്വദേശി ഡോമിനിക് (38) ആണ് മരിച്ചത്. പനിയും ശ്വാസതടസ്സവും  മൂലം ദവാദ്മി ജനറൽ ആശുപത്രിയിൽ ഇൗ മാസം 17 മുതൽ ചികിത്സയിലായിരുന്നു. ന്യുമോണിയ മൂർച്ഛിച്ചതിനാൽ 25ന്​ തിയതി തീവ്രപരിചരണ വിഭാഗത്തിലേക്ക്  മാറ്റിയിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതോടെ മരണം സംഭവിച്ചു. സൗദി അരാംകോയുടെ അൽയമാമ പ്രൊജക്ടിൽ ജീവനക്കാരനായിരുന്നു. 18 വർഷമായി അൽയമാമ  കമ്പനിയിൽ സൂപർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. ഒരു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്. ഏപ്രിലിൽ നാട്ടിൽ പോകാനുള്ള  തയാറെടുപ്പിൽ ആയിരുന്നു. പിതാവ്: ജോൺ. മാതാവ്: മേരിക്കുട്ടി. ഭാര്യ: റൂബി. മക്കൾ: ആൽവിന, അയന.
Tags:    
News Summary - covid death in ksa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.