‘ഗൾഫ്​ മാധ്യമം’ എയർ ഇന്ത്യ ക്വിസ്​ മത്സരം നാളെ മുതൽ

ജിദ്ദ: ഗള്‍ഫ്‌ മാധ്യമവും എയര്‍ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ക്വിസ് മത്സരം നാളെ ആരംഭിക്കും. ശരിയുത്തരം അയക്കുന്നവരിൽ നിന്ന്​ ഒാരോ ദിവസവും നറുക്കെടുപ്പിലൂടെ തെര​െഞ്ഞടുക്കുന്ന വിജയിക്ക്​ ജിദ്ദയില്‍ നിന്ന്​ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റാണ് സമ്മാനം.  ‘ഗള്‍ഫ്‌ മാധ്യമ’ത്തിൽ നാളെ മുതൽ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം വാട്സ്ആപ് വഴി അയച്ചു തരികയാണ് വേണ്ടത്. കൊച്ചി, കോഴിക്കോട്, ഡല്‍ഹി, മുംബൈ നഗരങ്ങളിലേക്കുള്ള നിരക്കുകളില്‍ എയര്‍ ഇന്ത്യ വന്‍ ഓഫറുകളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ജിദ്ദയില്‍ നിന്നും കൊച്ചി, കോഴിക്കോട് ടിക്കറ്റിന്​ 600 റിയാലും, റിട്ടേണ്‍ ടിക്കറ്റിന് 1000 റിയാലും മാത്രമേ ഈടാക്കുന്നുള്ളു എന്ന് മാനേജ്‌​െമൻറ്​ അറിയിച്ചു. 45 കിലോ ലഗേജും ഈ ഓഫറില്‍ ഉള്‍പെടുന്നുണ്ട്. ഇകണോമി ക്ലാസ്സ്‌ ടിക്കറ്റ്‌, എയര്‍പോര്‍ട്ട് എയര്‍ ഇന്ത്യ ഓഫീസില്‍ നിന്നും എക്സിക്യൂട്ടീവ്, ഫസ്​റ്റ​്​ ക്ലാസ്സുകളിലേക്ക് മാറ്റുന്നതിന് 25 ശതമാനം ഇളവും ഇപ്പോള്‍  നല്‍കുന്നു. ഇകണോമി ടിക്കറ്റ്‌ എക്സിക്യൂട്ടീവ് ക്ലാസ്സിലേക്ക് മാറ്റുന്നതിന് 353 റിയാലും, എക്സിക്യൂട്ടീവ് ക്ലാസ്സ്‌ ഫസ്​റ്റ്​ ക്ലാസ്സിലേക്ക് മാറ്റുന്നതിന് 530 റിയാലുമാണ്​ ഇപ്പോള്‍ ഈടാക്കുന്നത്.

Tags:    
News Summary - gulf madhyamam -saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.