ഗൾഫ് മാധ്യമം കലണ്ടർ യാംബു മേഖലതല പ്രകാശനം ശങ്കർ എളങ്കൂർ നിർവഹിച്ചപ്പോൾ
യാംബു: പുതുവർഷത്തെ വരവേറ്റ് ആകർഷണീയമായ രീതിയിൽ പുറത്തിറങ്ങിയ ഗൾഫ് മാധ്യമം കലണ്ടറിെൻറ യാംബു മേഖലതല പ്രകാശനം നടന്നു. യാംബുവിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് ശങ്കർ എളങ്കൂർ പ്രകാശനം നിർവഹിച്ചു. തനിമ സാംസ്കാരിക വേദി യാംബു, മദീന സോണൽ പ്രസിഡൻറ് ജാബിർ വാണിയമ്പലം കലണ്ടർ സമർപ്പണം നടത്തി. പ്രവാസി സാംസ്കാരിക വേദി യാംബു ടൗൺ യൂനിറ്റ് സെക്രട്ടറി സഫീൽ കടന്നമണ്ണ, ഗൾഫ് മാധ്യമം യാംബു ലേഖകൻ അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.