റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ മിത്സുബിഷി കമ്പനി ടെക്ന ിഷ്യനായി ജോലി ചെയ്യുന്ന കണ്ണൂർ വാരം ചതുര കിണർ സ്വദേശി ഷൗക്കത്താണ് അൽഹമ്മാദി ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു. കുടുംബം റിയാദിൽ ഉണ്ട്. മൃതദേഹം റിയാദിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കണ്ണൂർ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ ‘കിയോസി’െൻറ സജീവ പ്രവർത്തകനായിരുന്നു ഷൗക്കത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.