മുൻ വി.എച്ച്​.എസ്​ ഡയറക്​ടർ കെ.പി ഹംസ മക്കയിൽ നിര്യാതനായി

ജിദ്ദ: സംസ്​ഥാന വൊക്കേഷനൽ ഹയർ സെക്കൻററി മുൻ ഡയറക്​ടറും ജെ.ഡി.റ്റി പോളിടെക്​നിക് പ്രഥമ പ്രിൻസിപ്പലുമായിരുന്ന കോഴിക്കോട്​ കൊട്ടാരം റോഡിൽ കെ.പി ഹംസ (82) മക്കയിൽ നിര്യാതനായി.

കുടുംബ സമ്മേതം ഉംറ നിർവഹിക്കാനെത്തിയതായിരുന്നു. ശനിയാഴ്​ച രാത്രിയോടെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന്​ താമസകേരന്ദത്തിലാണ്​ മരണം. പാലക്കാട്​ പട്ടാമ്പി നെടുങ്ങോട്ടൂർ സ്വദേശിയാണ്​. പിതാവ്​: കിഴക്കേപള്ളത്ത്​ കുഞ്ഞി ബാവു. പാലക്കാട്​ എൻജിനീയറിങ്​ കോളജിൽ നിന്ന്​ ബിരുദം നേടിയ കെ.പി ഹംസ തിരൂർ എസ്​.എം പോളിടെക്​നികിൽ അധ്യാപകൻ, തവനൂർ റൂറൽ ഇൻസ്​റ്റിറ്റ്യൂട്ട്​ പ്രിൻസിപ്പൽ, സാ​േങ്കതിക വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്​ടർ എന്നീ തസ്​തികകളിൽ ജോലി ചെയ്​തിട്ടുണ്ട്​.

ഭാര്യ: ചമ്മനുർ അറക്കൽ ബാപ്പുവി​​െൻറ മകൾ ആമിനക്കുട്ടി . മക്കൾ: ഡോ. സുനിൽ റഫീഖ് (ടി. ഐ ബംഗളുരു), അനിൽ ഷഫീഖ് (ഖത്തർ എയർവെയ്സ്) ഡോ. ബനിൽ ഹഫീഖ് (ഇഖ്​റ ആസ്പത്രി) രഹന (വിദ്യാനഗർ പബ്ലിക് സ്കൂൾ, മലപ്പുറം) മരുമക്കൾ: ഡോ. ഹാമിദ് (മലപ്പുറം), നജീബ (ബംഗളുരു ) ടി.കെ ഷംല (ഖത്തർ) ഫരീദ (ഇഖ്​റഅ്​ ആശുപത്രി).

Tags:    
News Summary - gulf death- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.