റഷീദി​െൻറ മൃതദേഹം ഇന്ന്​ നാട്ടിൽ കൊണ്ടുപോകും

റിയാദ്​: കഴിഞ്ഞ മാസം 28ന്​ ദവാദ്​മിക്ക്​ സമീപം സാജിറിൽ വാഹനാപകടത്തിൽ മരിച്ച​ കോഴിക്കോട്​ താമരശ്ശേരി പുതുപ് പാടി സ്വദേശി വള്ളിക്കെട്ടുമ്മല്‍ പാറ റഷീദി​​െൻറ (43) മൃതദേഹം വെള്ളിയാഴ്​ച വൈകീട്ട്​ റിയാദിൽ നിന്ന്​ കൊണ്ടുപേ ാകും. എയർ ഇന്ത്യ വിമാനത്തിൽ ശനിയാഴ്​ച രാവിലെ ഏഴിന്​ ​കോഴിക്കോ​െട്ടത്തുന്ന മൃതദേഹം പുതുപ്പാടി ഒടുങ്ങാക്കാട്​ ജുമാമസ്​ജിദ്​ ഖബറിസ്ഥാനിൽ ഖബറടക്കും.

മൃതദേഹം നാട്ടിലയക്കുന്നതിനുള്ള മുഴുവൻ ചെലവും ഇന്ത്യൻ എംബസിയാണ്​ വഹിച്ചത്​. സാമൂഹിക പ്രവർത്തകരായ ശിഹാബ്​ കൊട്ടുകാട്​, തെന്നല മൊയ്​തീൻ കുട്ടി എന്നിവരാണ്​ ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയത്​. സാജിറില്‍ ജോലി ചെയ്തിരുന്ന റഷീദ്​ ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോള്‍ രാത്രിയിൽ ബൈക്കിന് പിന്നില്‍ സ്വദേശി പൗരന്‍ ഓടിച്ച കാറിടിച്ചായിരുന്നു അപകടം.

തലയ്ക്ക് ഗുരുതര പരിക്കേറ്റ് ദവാദ്മി ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ്​ 28ന്​ വൈകീട്ട് ഏഴിന്​ മരിച്ചത്. നിലത്തേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതക്ഷതമേറ്റ റഷീദിനെ പൊലീസാണ് ആശുപത്രിയിലത്തെിച്ചത്. റഷീദ് 11 വര്‍ഷമായി സൗദിയിലുണ്ടായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് ഒടുവില്‍ നാട്ടില്‍ പോയി വന്നത്. സാബിറയാണ് ഭാര്യ. മക്കള്‍: ഫെബിന്‍ നാസര്‍ (16), റിയാ ഫെബിന്‍ (13).

Tags:    
News Summary - gulf death- gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.