ഗിന്നസ് ലോക റെക്കോർഡ് ജേതാവ് നീനുവിന് ജുബൈൽ മലയാളി സമാജത്തിന്റെ ഉപഹാരം പ്രസിഡന്റ് തോമസ് മാത്യു മാമൂടാൻ കൈമാറുന്നു
ജുബൈൽ: ഗിന്നസ് ലോക റെക്കോർഡ് ജേതാവ് നീനു സാംസണെ ജുബൈൽ മലയാളി സമാജം ആദരിച്ചു. 2009 മുതൽ സൗദിയിലെ ജുബൈലിൽ താമസിക്കുന്ന മലയാളി കലാകാരിയായ നീനു സാംസൺ സമാജം അംഗം കൂടിയാണ്.
'ഏറ്റവും നീളം കൂടിയ പേപ്പർ പൂക്കളുടെ നിര' എന്ന കാറ്റഗറിയിലാണ് നീനു ഗിന്നസ് റെക്കോർഡ് നേടിയത്. നാല് മണിക്കൂർ 39 മിനിറ്റ് സമയം കൊണ്ട് പേപ്പർ കൊണ്ടുള്ള 1,101 പൂക്കൾ തയാറാക്കി 574 അടിനീളത്തിൽ ക്രമീകരിച്ചാണ് ഇവർ റെക്കോർഡ് കൈവരിച്ചത്. 10 വർഷത്തിലധികമായി ആർട്ട് ആൻഡ് ക്രാഫ്റ്റ് രംഗത്ത് സജീവമായ നീനുവിന് ഇതിന് മുമ്പ് മൂന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡുകളും മൂന്ന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡുകളും ലഭിച്ചിട്ടുണ്ട്.
ജുബൈൽ ലുലുവിൽ ആർ.ജെ നിയാസ് ഇ കുട്ടി സംഘടിപ്പിച്ച പരിപാടിയിൽ ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മാത്യു മാമൂടാൻ, ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ, ട്രഷറർ സന്തോഷ്, ലോക കേരളസഭ അംഗം നിസാർ ഇബ്രാഹിം, മറ്റ് സമാജം പ്രവർത്തർ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. സമാജം വനിത വിങ് കൺവീനർ ആശ ബൈജു, സോണ അരുൺ, സിനി സന്തോഷ് എന്നിവർ ചേർന്ന് പൊന്നാടയും അണിയിച്ചു. ലുലു പ്രതിനിധി കബീർ ലുലുവിന്റെ വക സമ്മാനവും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.