1. മുഹമ്മദ് റിഹാന് ശാക്കിര്‍, 2. നുഹ ശജ്മീര്, 3. അദിന് ആയിഷ, 4. ടി.പി. ശസ, 5.മുഹമ്മദ് ഉനൈസ്
ജിദ്ദ: കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച് (സി.ഐ.ഇ.ആര്) 2021-22 അധ്യയന വര്‍ഷം നടത്തിയ അഞ്ച്, ഏഴ് ക്ലാസുകളിലെ പൊതുപരീക്ഷയില്‍ ജിദ്ദയിലെ അല്‍ഹുദ മദ്റസ നൂറു ശതമാനം വിജയം നേടി. മുഹമ്മദ് റിഹാന് ശാക്കിര്‍, നുഹ ശജ്മീര്, അദിന് ആയിഷ, ടി.പി. ശസ എന്നിവര്‍ അഞ്ചാം ക്ലാസിലും മുഹമ്മദ് ഉനൈസ് ഏഴാം ക്ലാസിലും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി.
പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ കുട്ടികള്‍ക്കും അല്‍ഹുദ മദ്റസ മാനേജ്മെന്റ് അംഗങ്ങളും അധ്യാപകരും ആശംസകള്‍ അറിയിച്ചു. 2022-23 അധ്യയന വര്‍ഷത്തേക്ക് കെ.ജി മുതല്‍ എട്ടു വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷന് ആരംഭിച്ചതായി മദ്റസ കണ്‍വീനര്‍ ജമാല്‍ ഇസ്മാഈല്‍ അറിയിച്ചു. അഡ്മിഷന് സംബന്ധിച്ച വിവരങ്ങള്‍ക്ക് 0572466073, 0538233679 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.